Thursday, 23rd January 2025
January 23, 2025

ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിയായി സന്നാ മാരി; ലോകചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

  • December 10, 2019 1:50 pm

  • 0

ഹെല്‍സങ്കി: ഫിന്‍ലാന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാന്‍ സന്നാ മാരിന്‍ ഒരുങ്ങുന്നു. പ്രധാനമന്ത്രി അന്റി റിന്നെ രാജിവെച്ചതിനെ തുടര്‍ന്നാണ് സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടി സന്നാമാരിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്.

അന്റി റിന്നെ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു 34 കാരിയായ സന്നാ മാരിന്‍. അധികാരമേല്‍ക്കുന്നതോടെ ലോകത്തില്‍ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സന്നാ മാരിനാണ്. ചൊവ്വാഴ്ച സന്നാ മാരിന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന.

2012-ലാണ് സന്നാ ഫിന്‍ലാന്‍ഡ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്ടാംപോര്‍ സിറ്റി കൗണ്‍സിസിലേക്കാണ് ആദ്യമായി മാരിന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. 2013 മുതല്‍ 2017-വരെ സിറ്റി കൗണ്‍സില്‍ ചെയര്‍പേഴ്‌സണായി ചുമതല വഹിച്ചു. തുടര്‍ന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

തപാല്‍ സമരവുമായി ബന്ധപ്പെട്ട് അന്റി റിന്നെ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ പാര്‍ട്ടിയില്‍ തന്നെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. എഴുന്നൂറോളം വരുന്ന തപാല്‍ തൊഴിലാളികളുടെ വേതനം വെട്ടിക്കുറക്കാനുള്ള നടപടിക്കെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കിടെയാണ് റിന്നെ രാജിവെച്ചത്.