ഒരു കപ്പ് തൈരില്‍ താരന് പരിഹാരം
December 7, 2019 7:50 pm
0
പലരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ് തലയിലെ താരന്‍. താരനെ പമ്ബ കടത്താന്‍ പല വഴികളും പരീക്ഷിച്ച് മടുത്തെങ്കില്‍ ഇതാ നിങ്ങള്‍ക്കൊരു പരിഹാരം. c.
മുടി കഴുകി ശിരോചര്‍മത്തില്‍ തൈരു തേച്ചു പിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. അല്‍പം പുളിയുള്ള തൈരാണ് കൂടുതല്‍ നല്ലത്. ഒരു കപ്പു തൈരും ഒരു മുട്ടയും കൂട്ടിച്ചേര്‍ത്ത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് 30 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുടി മൃദുവാകുകയും ചെയ്യും.
ഒരു മുഴുവന്‍ ചെറുനാരങ്ങയുടെ നീരും 2 ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ത്തിളക്കുക. ഇത് ശിരോചര്‍മത്തില്‍ തേച്ചുപിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.