ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി20 നാളെ തിരുവനന്തപുരത്ത്
December 7, 2019 1:50 pm
0
കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന ഇന്ത്യ–വെസ്റ്റിന്‍ഡീസ് ടി20 മത്സരത്തിന് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. താരങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും. 90 ശതമാനത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. വൈകിട്ട് അഞ്ചുമുതല്‍ കാണികളെ പ്രവേശിപ്പിക്കും. കാണികളെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണംസ്റ്റേഡിയവും പരിസരവും പോലീസ് നിയന്ത്രണത്തിലായിരിക്കും. മഫ്തി പോലീസ് ഉള്‍പ്പെടെ 1000 പോലീസുകാര്‍ സുരക്ഷക്കായി ഉണ്ടാകും.
യൂണിവേഴ്സിറ്റി കാമ്ബസ്, കാര്യവട്ടം കോളേജ്, എല്‍.എന്‍.സി.പി.ഇ തുടങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് അനുവദിക്കും. മത്സരത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും. ആദ്യ മത്സരം ജയിച്ച ഇന്ത്യ രണ്ടാം ജയത്തിനായിട്ടാകും കാര്യവട്ടത് എത്തുക. സഞ്ജു സാംസണ്‍ കളിക്കുമൊ എന്നാണ് മലയാളി ആരാധകര്‍ കാത്തിരിക്കുന്നത്.