ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി20യുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
December 6, 2019 4:56 pm
0
കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന ഇന്ത്യ–വെസ്റ്റിന്‍ഡീസ് ടി20 മത്സരത്തിന് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ചെയര്‍മാന്‍ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
90 ശതമാനത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. വൈകിട്ട് അഞ്ചുമുതല്‍ കാണികളെ പ്രവേശിപ്പിക്കും. കാണികളെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം.
സ്റ്റേഡിയവും പരിസരവും പോലീസ് നിയന്ത്രണത്തിലായിരിക്കും. മഫ്തി പോലീസ് ഉള്‍പ്പെടെ 1000 പോലീസുകാര്‍ സുരക്ഷയൊരുക്കും.
സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍. അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് സ്റ്റേഡിയത്തിന്റെയും നഗരത്തിന്റെയും സുരക്ഷാക്രമീകരണങ്ങള്‍ നിയന്ത്രിക്കുക.
ആവശ്യമായ സൈന്‍ബോര്‍ഡുകള്‍, സീറ്റ് നമ്ബരുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ആഹാരത്തിനും കുടിവെള്ളത്തിനുമുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. കുടുംബശ്രീ ഉള്‍പ്പെടെ 20 ഏജന്‍സികളെ ഭക്ഷണവിതരണത്തിന് ഏര്‍പ്പാടാക്കിയിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടക്കും. കോര്‍പറേഷന്‍, ഭക്ഷ്യ സുരക്ഷാ വകുപ്പ്, ശുചിത്വമിഷന്‍ എന്നിവ ഭക്ഷണവിതരണത്തിന്റെ മേല്‍നോട്ടം വഹിക്കും. സമ്ബൂര്‍ണമായി ഹരിതപെരുമാറ്റച്ചട്ടം പാലിക്കും.
സ്റ്റേ
ഡിയത്തിനുള്ളിലേക്ക് കുപ്പിവെള്ളം, ശീതളപാനീയം, പ്ലാസ്റ്റിക്, കുട, കമ്ബിവടി, തീപ്പെട്ടി, ലഹരിവസ്തുക്കള്‍ തുടങ്ങിയവ പ്രവേശിപ്പിക്കില്ല.
സ്റ്റേഡിയത്തിലേക്കോ, കളിക്കാര്‍ക്ക് നേരെയോ ഏതെങ്കിലും വസ്തുക്കള്‍ വലിച്ചെറിയാന്‍ ശ്രമിച്ചാല്‍ പോലീസ് നടപടി എടുക്കും.
യൂണിവേഴ്സിറ്റി കാമ്ബസ്, കാര്യവട്ടം കോളേജ്, എല്‍.എന്‍.സി.പി.ഇ തുടങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് അനുവദിക്കും. മത്സരത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും.
മഴ വന്നാല്‍ ഗ്രൗണ്ടില്‍ സ്വീകരിക്കേണ്ട എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ അതോറിറ്റി സജ്ജമാണ്.
അടിയന്തര ആരോഗ്യസേവനത്തിനായി സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫസ്റ്റ് എയ്ഡ് കിയോസ്‌കുകള്‍ സ്ഥാപിക്കും. എന്ത് അടിയന്തര സാഹചര്യമുണ്ടായാലും നേരിടുന്നതിന് ആംബുലന്‍സുകള്‍ അടക്കമുള്ള മുന്‍കരുതലുകള്‍ ഒരുക്കും. ആരോഗ്യവകുപ്പിന്റെയും മത്സരത്തിന്റെ മെഡിക്കല്‍ പാര്‍ട്ണര്‍ ആയ അനന്തപുരി ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തില്‍ എല്ലാവിധ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. സ്റ്റേഡിയത്തില്‍ ഫസ്റ്റ് എയ്ഡ് റൂമുകളും സ്പെഷ്യല്‍ കാഷ്വാലിറ്റി സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.
ഫയര്‍ഫോഴ്സിന്റെ നാല് യൂണിറ്റുകള്‍ സ്റ്റേഡിയത്തിലുണ്ടാവും. അഗ്നിബാധ തടയുന്നതിന് ഫയര്‍ ഫൈറ്റിംഗ് സംവിധാനം സ്റ്റേഡിയത്തിലുണ്ട്. ഫയര്‍ഫോഴ്സിന്റെ പൂര്‍ണ സജ്ജ സംഘവും സ്റ്റേഡിയത്തിലും പരിസരത്തും ഉണ്ടാകും. അപകട സാഹചര്യമുളവാക്കുന്ന അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനും ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കേണ്ടി വന്നാലും ആവശ്യമായ എമര്‍ജന്‍സി എക്സിറ്റ് പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ഏത് വഴി പുറത്തേക്ക് പോകണമെന്ന് സൂചിപ്പിക്കുന്ന രേഖാചിത്രങ്ങള്‍ എല്ലായിടത്തും സ്ഥാപിക്കും. എമര്‍ജന്‍സി റെസ്പോണ്‍സ് ടീം അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന് സര്‍വസജ്ജമായി സ്റ്റേഡിയത്തില്‍ നിലയുറപ്പിക്കും.
സിസി ടിവി വഴി സ്റ്റേഡിയത്തിന് അകത്തെയും പുറത്തെയും ജനക്കൂട്ടത്തെ നിരീക്ഷിക്കും. അത്യാധുനിക സിസി ടിവി ക്യാമറകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. സ്റ്റേഡിയവും പരിസരവും പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലായിരിക്കും.
മികച്ച കായികാനുഭവവും ആവേശവും ഉറപ്പാക്കുന്ന മത്സരമാക്കി മാറ്റുവാന്‍ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ കെ. ശ്രീകുമാര്‍, കിലെ ചെയര്‍മാന്‍ വി. ശിവന്‍കുട്ടി, കെ.സി.എ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി. നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.