ഓണത്തിന് മത്സരവുമായി ലൗ ആക്ഷൻ ഡ്രാമ; സെപ്റ്റംബർ 5 ന്
September 3, 2019 2:50 pm
0
ഓണം റിലീസായി തിയറ്ററുകളിലെത്തുന്ന ആദ്യ ചിത്രമാണ് ‘ലവ് ആക്‌ഷൻ ഡ്രാമ‘. നിവിൻ പോളിയും നയൻതാരയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നയൻതാര മലയാളത്തിൽ മടങ്ങി എത്തുന്ന ചിത്രം കൂടിയാണിത്. സെപ്റ്റംബർ അഞ്ചാണ് റിലീസ് തിയതി.
ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായ വടക്കു നോക്കി യന്ത്രത്തിലെ എവർഗ്രീൻ ഹിറ്റ് കഥാപാത്രങ്ങളായ തളത്തിൽ ദിനേശനും ശോഭയും ലവ് ഈ ചിത്രത്തിലൂടെ വീണ്ടും എത്തുകയാണ്. നിവിൻ പോളി ദിനേശൻ ആകുമ്പോൾ ശോഭയായി നയൻസ് എത്തുന്നു. വിനീത് ശ്രീനിവാസനാണ് സിനിമയിലെ മറ്റൊരു താരം.
സിനിമയുടെ ടീസറും ഗാനവും ഓൺലൈനില്‍ തരംഗമായി കഴിഞ്ഞു. ഒൻപത് വർഷങ്ങൾക്ക് ശേഷം മലർവാടി ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഭഗത് മാനുവൽ, ജൂഡ് ആന്റണി, ഹരികൃഷ്ണൻ, ദീപക് പറമ്പേൽ, ശ്രീനിവാസൻ, മല്ലിക സുകുമാരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടൻ അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം– ഷാന്‍ റഹ്മാന്‍, ഛായാഗ്രാഹണം– ജോമോന് ടി ജോണ്‍, റോബി വര്‍ഗീസ് രാജ്. എഡിറ്റിങ്– വിവേക് ഹര്‍ഷന്‍.
പൃഥ്വിരാജിന്റെ ബ്രദേഴ്സ് േഡ, മോഹൻലാലിന്റെ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, രജിഷ വിജയന്റെ ഫൈനൽസ് എന്നിവയാണ് മലയാളത്തിൽ റിലീസിനൊരുങ്ങുന്ന മറ്റ് ഓണച്ചിത്രങ്ങൾ. ഇട്ടിമാണിയും ബ്രദേഴ്സ് ഡേയും ഫൈനൽസും സെപ്റ്റംബർ ആറിന് തിയറ്ററുകളില്‍ എത്തും. ധനുഷ്–ഗൗതം മേനോൻ ചിത്രം എന്നെ നോക്കിപായും തോട്ടയും സെപ്റ്റംബർ ആറിന് റിലീസ് ഉണ്ട്