പ്രായപൂര്‍ത്തിയാകാത്ത കസിനുമായുള്ള 24 കാരന്റെ ലൈംഗിക ബന്ധം മുത്തശ്ശി പിടികൂടി; ദൃക് സാക്ഷിയുണ്ടായിട്ടും പ്രതിക്ക് ശിക്ഷയില്ല, കാരണം
December 6, 2019 7:50 pm
0
ഹൊബാര്‍ട്ട്: 14 കാരിയായ കസിനുമായി 24 കാരന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മുത്തശ്ശി പിടികൂടി.
2017 ല്‍ ടാസ്മാനിയയിലാണ് ഈ സംഭവം നടന്നത്. എന്നാല്‍, അയാള്‍ ജയിലിലാകില്ല. കാരണം പ്രതി മാനസിക വൈകല്യമുള്ളയാളാണ് എന്നത് തന്നെ.
നിയമപരമായ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ഇയാള്‍, മദ്യപിച്ച ശേഷം പെണ്‍കുട്ടിയുടെ വീട്ടിലാണ് താമസിച്ചത്. അന്ന് രാത്രി ഇയാള്‍ പെണ്‍കുട്ടിയുടെ കിടക്കയിലാണ് കിടന്നത്. അടുത്ത ദിവസം രാത്രി അലക്കുന്നതിനായി വസ്ത്രങ്ങള്‍ എടുക്കാന്‍ മുത്തശ്ശി മുറിയില്‍ എത്തുമ്ബോള്‍ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന കാഴ്ചയാണ് കണ്ടത്.
ബന്ധുക്കളായതിനാല്‍ അവര്‍ ചെയ്യുന്നത് തെറ്റാണെന്ന് മുത്തശ്ശി ഇരുവരോടും പറഞ്ഞു. എന്നാല്‍ അവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന മറുപടിയാണ് പെണ്‍കുട്ടി നല്‍കിയത്.
ലൈംഗിക ബന്ധം പരസ്പര സമ്മതത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും അയാള്‍ നിയമവിരുദ്ധമായി പെരുമാറിയതെന്നത് പരിഗണിച്ചിട്ടില്ലെന്ന് ജസ്റ്റിസ് സ്റ്റീഫന്‍ എസ്‌കോര്‍ട്ട് പെണ്‍കുട്ടിയോട് പറഞ്ഞതായി വിധി പ്രസ്താവനാ വേളയില്‍ പറഞ്ഞു.
ലൈംഗിക ബന്ധത്തില്‍ സമ്മതമുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് താന്‍ നിയമവിരുദ്ധമായി പെരുമാറിയതെന്ന് പ്രതി മനസ്സിലാക്കിയിട്ടില്ലെന്ന് ജസ്റ്റിസ് സ്റ്റീഫന്‍ എസ്‌കോര്‍ട്ട് കോടതിയില്‍ പറഞ്ഞു.
മാനസിക വൈകല്യമുള്ള പ്രതിക്ക് ആറ് മാസത്തെ ‘സസ്‌പെന്‍ഷന്‍ തടവ്‘ ശിക്ഷ വിധിച്ചു. അതിനാല്‍ ഇയാള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരില്ല.