Monday, 21st April 2025
April 21, 2025

മുംബൈ ONGC പ്ലാന്റില്‍ വൻതീപിടിത്തം; 4 മരണം

  • September 3, 2019 2:37 pm

  • 0

മുംബൈ ONGC പ്ലാന്റില്‍ വൻതീപിടിത്തം;  4 മരണം

മുംബൈ∙ മുംബൈയിലെ ഒഎൻജിസി പ്ലാന്റിലുണ്ടായ വൻതീപിടിത്തത്തിൽ 4 പേർ മരിച്ചു. ഒരു ഒഎന്‍ജിസി ജീവനക്കാരനും മൂന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമാണു മരിച്ചത്മുംബൈ നഗരത്തിനു സമീപത്തുള്ള ഉറൻ എന്ന പ്രദേശത്തെ പ്ലാന്റിലാണു ഇന്നു പുലർച്ചെ അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേര്‍ക്കു പരുക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

സംഭവത്തെ തുടർന്ന് പ്ലാന്റിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പൊലീസ് സീൽ ചെയ്തു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. മുംബൈ നഗരത്തിൽ നിന്നും 45 കിലോമീറ്റർ അകെയുള്ള ഉറൻ പ്ലാന്റിൽ ഗ്യാസും എണ്ണയും കടത്തിവിടുന്ന കുഴലിൽ തീപിടുത്തമുണ്ടായതായി ഒഎൻജിസി ട്വീറ്റ് ചെയ്തു. എന്നാല്‍ തീപിടിത്തം എണ്ണ ഉൽപാദനത്തെ ബാധിക്കില്ലെന്നും ഒഎൻജിസി അറിയിച്ചു.

സംഭവത്തെ തുടർന്ന് ഇവിടത്തെ ഗ്യാസ് ഗുജറാത്തിലെ ഹസിറയിലുള്ള ഗ്യാസ് പ്ലാന്റിലേക്കു മാറ്റുകയാണ്. മുംബൈയിൽ നിന്നും 330 കിലോമീറ്റർ അകലെയാണ് ഈ പ്ലാന്റ്. പ്രകൃതിദത്ത വാതകവും ക്രൂഡ് ഓയിലും ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലെ എറ്റവും വലിയ കമ്പനിയാണ് ഒഎൻജിസി.