മരിച്ച സ്ത്രീയുടെ മാറിടം തലോടി പോലിസ് ഉദ്യോഗസ്ഥന്‍ : അന്വേഷണം പ്രഖ്യാപിച്ചു
December 5, 2019 6:50 pm
0
ലോസ് ഏഞ്ചല്‍സ്: മരിച്ച സ്ത്രീയുടെ മാറിടം തലോടി പോലിസ് ഉദ്യോഗസ്ഥന്‍. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പോലീസ് ഓഫീസറുടെ യൂണിഫോമില്‍ ഘടിപ്പിച്ച ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഉ ദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ചതായി പോലിസ് വക്താവ് ന്യൂസ് ഏജന്‍സിയെ അറിയിച്ചു, ഞങ്ങള്‍ സംഭവം അറിഞ്ഞയുടന്‍ അന്വേഷണം ആരംഭിച്ചു. വിവാദമാകാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുപറയാനാകില്ലെന്നു ലെഫ്റ്റ്നന്‍റ് ക്രിസ് റാമിറെസ് പറഞ്ഞു. അതേസമയം ഓഫീസര്‍ ലീവില്‍ പ്രവേശിച്ചിരിക്കുകയാണെന്നും അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷമായിരിക്കും കൂടുതല്‍ നടപടികളെന്നും പോലീസ് അറിയിച്ചു.
താന്‍ മരണത്തോട് മല്ലടിക്കുകയാണെന്നു പറഞ്ഞു ഒരു സ്ത്രീയുടെ ഫോണ്‍ കോള്‍ പോലീസ് ഉദ്യോഗസ്ഥന് ലഭിച്ചു. സ്ഥലത്ത് എത്തിയപ്പോഴേക്കും സ്ത്രീ മരണപ്പെട്ടിരുന്നു. ഒപ്പമുണ്ടായിരുന്ന ആള്‍ക്കൊപ്പം പുറത്തിറങ്ങിയ ഓഫീസര്‍ വീണ്ടും സ്ത്രീയുടെ മൃതദേഹത്തിന് അരികിലെത്തി മാറിടം തലോടുകയായിരുന്നു. ക്യാമറ ഓഫീസര്‍ ഓഫ് ചെയ്തെങ്കിലും രണ്ട് മിനുട്ട് നേരത്തേ ബഫറിംഗില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.
അങ്ങേയറ്റം അറപ്പുളവാക്കുന്ന സംഭവമാണ് ഉണ്ടായതെന്നു ലോസ് ഏഞ്ചല്‍സ് പൊലീസ് പ്രൊട്ടക്ടീവ് ലീഗ് പറഞ്ഞു. സംഭവം സത്യമാണെങ്കില്‍ പോലീസ് ഓഫീസറുടെ പെരുമാറ്റം തെറ്റാണെന്ന് മാത്രമല്ല, വെറുപ്പുളവാക്കുന്നതുമാണ്. പോലീസ് ഓഫീസര്‍മാരെന്ന നിലയില്‍ പാലിക്കേണ്ട മൂല്യങ്ങളുണ്ടെന്നും മൃതദേഹത്തോട് ആദരവ് കാണിക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.