Thursday, 23rd January 2025
January 23, 2025

13 വയസ്സു മുതല്‍ ശരീരത്തെ കുറിച്ചുള്ള കഥകള്‍ പ്രചരിച്ചു! നേരിട്ട അപമാനത്തെ കുറിച്ച്‌ നടി

  • December 5, 2019 6:20 pm

  • 0

നടിമാര്‍ക്ക് നേരെയുണ്ടാകുന്ന ബോഡി ഷെയിമിങ്ങ് വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. കൗമാരം മുതല്‍ തനിയ്ക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച്‌ വെളിപ്പെടുത്തികയാണ് നടി ഇല്യാന ഡിക്രൂസ്. 13 വയസ്സു മുതല്‍ ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ കേള്‍ക്കുകയായിരുന്നു. എന്നാല്‍ പിന്നീട് തന്റെ അപൂര്‍ണ്ണതകളെ സ്നേഹിക്കാനും ഉള്‍ക്കൊള്ളാനും പഠിക്കുകയായിരുന്നു.

കൗമാരം ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും നിര്‍ണ്ണായമായ കാലഘട്ടമാണ. അക്കാലത്ത് തന്നെയാണ് താന്‍ ശരീരത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടത്ഒരാള്‍ നമ്മളെ വിമര്‍ശിക്കുന്നത് അയാളുടെ കാഴ്ചപ്പാടിലൂടെയാകും. എന്നാല്‍ പിന്നീട് ആ കാഴ്ചയിലൂടെയാകും നമ്മള്‍ നമ്മുടെ ശരീരത്തെ നോക്കി കാണുക. നിങ്ങളുടെ ശരീരം സാധരണ പോലെയല്ലല്ലോ എന്ന കമന്റും ഞാന്‍ കേട്ടിട്ടുണ്ട്.

എന്നാാല്‍ ഒടുവില്‍ സ്വന്തം ശരീരത്തില്‍ ഞാന്‍ സംത്യപ്തി കണ്ടെത്തുകയായിരുന്നു. അതോടെ തനിയ്ക്ക് ആത്മവിശ്വാസവും ലഭിച്ചുനടി പറഞ്ഞു. അപൂര്‍ണ്ണതകളാണ് ജീവിതത്തിന്റേയും ശരീരത്തിന്റേയും പ്രത്യേകത. ശരീരത്തെ മനസ്സിലാക്കിന അതിനെ സ്നേഹിക്കാന്‍ പഠിക്കണം. ഒരു വ്യക്തതിയുടെ അപൂര്‍ണ്ണതയാണ് ആ വ്യക്തിയുടെ പ്രത്യേകത. ഇല്യാന പറഞ്ഞു.