Thursday, 23rd January 2025
January 23, 2025

മഴ ശക്തം : കേരളം വീണ്ടും മഴക്കെടുതിയിൽ

  • September 2, 2019 5:40 pm

  • 0

എട്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലേർട്ട്

സംസ്ഥാനത്ത് എട്ട്  ജില്ലകളില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നു മുതല്‍ ആറുവരെ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍,കോഴിക്കോട്, എറണാകുളം,ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍‍ പൊതുജനങ്ങള്‍ ശ്രദ്ധപാലിക്കണമെന്നും ജില്ലകളിലെ കണ്‍ട്രോള്‍ റൂമുകള്‍ താലൂക്ക് അടിസ്ഥാനത്തില്‍ കാലാവസ്ഥ നിരന്തരമായി വിലയിരുത്തണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശിച്ചു.