പാലായില്‍ സ്ഥാനാര്‍ഥിയും ചിഹ്നവും;
September 2, 2019 5:23 pm
0
പാലായില്‍ സ്ഥാനാര്‍ഥിയും ചിഹ്നവും മാണി; ‘രണ്ടില’ നിര്‍ബന്ധമില്ല; ചെന്നിത്തല
പാലായില്‍ യു.ഡി.എഫിന് ‘രണ്ടില’ ചിഹ്നം നിര്‍ബന്ധമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പാലായില്‍ സ്ഥാനാര്‍ഥിയും ചിഹ്നവും മാണിയാണ്.‘രണ്ടില’ചിഹ്നം ഉപയോഗിക്കുന്നതില്‍ നിയമവശങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും രമേശ് ചെന്നിത്തല തൃശൂരില്‍ പറഞ്ഞു.
എന്നാൽ രണ്ടിലയിൽ മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് സ്ഥാനാർഥി ജോസ് ടോം പറഞ്ഞിരുന്നു. കെ.എം മാണിയാണ് വലിയ ചിഹ്നം. കെ.എം.മാണി മുന്നിലുളളപ്പോള്‍ പാലായില്‍ ഇടംവലം നോക്കേണ്ടതില്ല. രണ്ടിലയില്‍ മല്‍സരിക്കണമെന്നാണ് ആഗ്രഹം, പാര്‍ട്ടി പറയുന്ന ചിഹ്നം സ്വീകരിക്കും. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച യു.ഡി.എഫിന് ചിഹ്നം പ്രഖ്യാപിക്കാനും ശക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിഷയുടെ സ്ഥാനാര്‍ഥിത്വം പി.ജെ.ജോസഫ് എതിർത്തതോടെയാണ് ഒത്തുതീർപ്പു സ്ഥാനാർഥിയായി ജോസ് ടോമിനെ നിര്‍ദേശിച്ചത്. അതേസമയം സ്ഥാനാര്‍ഥിയുടെ ചിഹ്നത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.