പേര് മാറി പോയി! നമിതയ്ക്ക് കിട്ടേണ്ട പണി ഏറ്റ് വാങ്ങി നടി നമിത പ്രമോദ്, സോഷ്യല്‍ മീഡിയയില്‍ പൊങ്കാല
December 4, 2019 8:40 pm
0
സെലിബ്രിറ്റികള്‍ക്ക് ഒരേ പേരുണ്ടെങ്കില്‍ ചിലപ്പോള്‍ ആള് മാറി പണി കിട്ടാറുണ്ട്. നേരത്തെ ഐഎഎസ് അനുപമയ്ക്ക് പകരം നടി അനുപമ പരമേശ്വരന് ട്രോള്‍ മഴ കിട്ടിയ അനുഭവമുണ്ട്. ഇപ്പോഴിതാ തമിഴ് നടി നമിതയ്ക്ക് പകരം മലയാളത്തിന്റെ യുവസുന്ദരി നമിത പ്രമോദിനെതിരെയാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രോള്‍ പെരുമഴ വന്ന് കൊണ്ടിരിക്കുന്നത്.
തെന്നിന്ത്യന്‍ മാദക സുന്ദരിയായി അറിയപ്പെടുന്ന നടി നമിത അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. ദേശീയ മാധ്യമങ്ങളടക്കം ഇത് വാര്‍ത്ത ആക്കിയിരുന്നു. എന്നാല്‍ നമിതയ്ക്ക് ലഭിക്കേണ്ട വിമര്‍ശനങ്ങളും ആശംസകളും വന്ന് കൊണ്ടിരിക്കുന്നത് നമിത പ്രമോദിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലേക്ക് ആയിരുന്നു.
പല വാര്‍ത്തകളിലും നടി നമിത ബിജെപിയില്‍ ചേര്‍ന്നു എന്ന തലകെട്ടാണ് കൂടുതലായും കൊടുത്തിരുന്നത്. ഇത് ആശയകുഴപ്പം സൃഷ്ടിച്ചത് കൊണ്ടാണോ നമിത പ്രമോദിന്റെ പോസ്റ്റുകള്‍ക്ക് താഴെ കമന്റ് വരാന്‍ കാരണം എന്നത് വ്യക്തമല്ല. എന്നാല്‍ ഒരു വിഭാഗം ആളുകള്‍ വാര്‍ത്തയെ കളിയാക്കുന്നതിന് വേണ്ടി മനപൂര്‍വ്വം നമിതയുടെ സമൂഹ മാധ്യമങ്ങള്‍ തിരഞ്ഞെടുത്തതാണെന്നാണ് കരുതുന്നത്.
നമിതാ ജി എന്ന അഭിസംബോധന ചെയ്ത് കൊണ്ടുള്ള കമന്റുകളാണ് കൂടുതലും. ധൈര്യമായി മുന്നോട്ട് പോയി കൊള്ളാനും സംഘം കാവലിന് ഉണ്ടെന്നുമടക്കം നിര്‍ത്താതെ കമന്റുകള്‍ വന്ന് കൊണ്ടിരിക്കുകയായിരുന്നു. യഥാര്‍ഥത്തില്‍ തെന്നിന്ത്യന്‍ നടി നമിത ഭര്‍ത്താവ് വീരേന്ദ്ര ചൗധരിയ്‌ക്കൊപ്പമായിരുന്നു ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ അണ്ണാ ഡിഎംകെയില്‍ നമിത അംഗത്വം എടുത്തിരുന്നു. ഇതില്‍ നിന്നും രാജിവെച്ചാണ് ബിജെപിയില്‍ ചേരുന്നത്.