ബീച്ചിൽ ‘പൂഴിക്കടകനു’മായി അമൃത സുരേഷ്..! വൈറലായി ചിത്രങ്ങൾ
December 4, 2019 7:25 pm
0
റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് ചാനലിലെ എക്കാലത്തെയും ഹിറ്റ് റിയാലിറ്റിഷോയായ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയാണ് അമൃതയെ ചലച്ചിത്രരംഗത്തേക്ക് എത്തിക്കുന്നത്. 2010ല്‍ റിയാലിറ്റി ഷോയുടെ സ്‌പെഷ്യല്‍ ഗസ്റ്റായി വന്ന ചലച്ചിത്രതാരം ബാലയുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്യ്തു. സിനിമാ ലോകത്തിലുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്. എന്നാല്‍ 2016ല്‍ ഇരുവരും വിവാഹമോചിതരായി.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്ക് വെച്ച ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ബീച്ചിൽ ദേഹമാകെ മണൽ നിറഞ്ഞുള്ള ഒരു ചിത്രമാണ് താരം ഗുഡ് മോർണിംഗ് എന്ന ക്യാപ്ഷനോടെ പങ്ക് വെച്ചത്. അമൃത സുരേഷ് സംഗീത രംഗത്തും ഫാഷൻ രംഗത്തും വ്ളോഗിങ് രംഗത്തും സജീവമാണ്. വ്ളോഗുകളിൽ തൻ്റെ മകളാണ് ജീവനെന്ന് അമൃത ആവര്‍ത്തിച്ച് പറയാറുമുണ്ട്. മകൾക്കും അമ്മയെ പോലെ പാട്ടിനോടുള്ള താത്പര്യമുണ്ടെന്ന് വ്യക്തമാക്കുന്ന പോസ്റ്റുകളും അമൃത പങ്കുവെച്ചിരുന്നു.
സഹോദരി അഭിരാമി സുരേഷിനൊപ്പം ചേര്‍ന്ന് തുടങ്ങിയ അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡിന് മികച്ച പ്രതികരണമാണ് പ്രേമികളുടെ അടുത്ത് നിന്നും ലഭിക്കുന്നത്. സഹോദരിമാരുടെ കൂട്ടായ്മയ്ക്ക് സംഗീത പ്രേമികളുടെ വലിയ പിന്തുണയുമുണ്ട്. സംഗീതത്തിനു പുറമെ ഫാഷന്‍ രംഗത്തും സജീവമായ അമൃതയുടെ പല ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപെട്ടിരുന്നു.