നടി പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയാവുന്നു:
September 2, 2019 5:06 pm
0
നടി പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയാവുന്നു: വിവാഹനിശ്ചയ ചിത്രങ്ങള്‍ കാണാം
നടി പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയാവുന്നു. വിനീത് മേനോന്‍ ആണ് വരന്‍. തിങ്കളാഴ്ച്ചയായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍.
ഇതിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
‘ഇന്ന് എന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണ്. ഇന്ന് എന്റെ വെഡ്ഡിംഗ് എന്‍ഗേജ്മെന്റ് ആണ്. എല്ലാവരുടെയും പ്രാര്‍ഥന വേണം‘, പാര്‍വതി ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു.
ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ഏഴ് സുന്ദര രാത്രികള്‍‘ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി നമ്പ്യാര്‍ അഭിനയരംഗത്തെത്തുന്നത്. ദിലീപ് ആയിരുന്നു നായകന്‍. പിന്നീട് രഞ്ജിത്ത് ചിത്രം ‘ലീല‘യില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. പുത്തന്‍പണം, മധുരരാജ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.ജയറാം നായകനായെത്തിയ, തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പട്ടാഭിരാമനിലാണ് പാര്‍വതി ഒടുവില്‍ വേഷമിട്ടത്.