Thursday, 23rd January 2025
January 23, 2025

എഫ്ബി ലൈവില്‍ പൊട്ടിക്കരഞ്ഞ് നടി അഞ്ജലി അമീര്‍; ലിവിങ് ടുഗദറില്‍ കൂടെയുണ്ടായ ആളില്‍ നിന്ന് ഭീഷണി

  • December 4, 2019 10:50 am

  • 0

കൊച്ചിലിവിങ് ടുഗതറിലെ പങ്കാളിയില്‍ നിന്നും വധഭീഷണി നേരിടുന്നതായി നടി അഞ്ജലി അമീര്‍. ഒരുമിച്ച്‌ ജീവിച്ചില്ലെങ്കില്‍ വധിക്കുമെന്നും, ആസിഡ് ഒഴിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുന്നതായി അഞ്ജലി പറയുന്നു. ആത്മഹത്യയുടെ വക്കിലാണ് താന്‍. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഫേസ്ബുക്ക് ലൈവില്‍ അഞ്ജലി പറഞ്ഞു.

ഒരാളെന്നെ വല്ലാതെ മനസികമായി ദ്രോഹിക്കുന്നു. എനിക്ക് ഒരുതരത്തിലും ഇഷ്ടമില്ലാത്ത വ്യക്തിയായിട്ട് പല സാഹചര്യങ്ങള്‍ കൊണ്ടും എനിക്ക് ലിവിങ് ടുഗതറില്‍ കഴിയേണ്ടി വന്നു. ആദ്യം അയാള്‍ എന്ന കബളിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇക്കാര്യം ഞാന്‍ സമൂഹമാധ്യമങ്ങളില്‍ കൂടി പുറത്തു പറഞ്ഞിട്ടുണ്ട്എന്നാല്‍ അതിന് ശേഷവും അയാള്‍ക്കൊപ്പം പല സാഹചര്യങ്ങള്‍ കൊണ്ടും കഴിയേണ്ടി വന്നു. എന്നാലിപ്പോള്‍ അയാളുടെ കൂടെ ജീവിച്ചില്ലെങ്കില്‍ കൊന്നുകളയും, ആസിഡ് മുഖത്തൊഴിക്കും എന്നാണ് ഇപ്പോള്‍ പറയുന്നത്. അയാളുടെ കൂടെ ജീവിക്കാന്‍ എനിക്ക് ആഗ്രഹമില്ല. ലോകത്ത് ഒരാളെ വെറുക്കുന്നെങ്കില്‍ അത് അയാളെ മാത്രമാണ്.

പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കമ്മിഷണര്‍ക്ക് പരാതി നല്‍കി. അഞ്ച് ലക്ഷത്തോളം രൂപ ഇയാള്‍ തനിക്ക് നല്‍കാനുണ്ട്. ഒരു വീട്ടിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. പക്ഷേ ഒട്ടും യോജിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. കോളെജില്‍ രാവിലെ എന്നെ വിട്ടു കഴിഞ്ഞാല്‍ പിന്നെ അയാള്‍ കോളെജില്‍ കിടന്ന് തിരിയും. ഞാന്‍ എങ്ങോട്ടെങ്കിലും പോവുന്നുണ്ടോ എന്ന് നോക്കി. ഇയാള്‍ ജോലിക്കൊന്നും പോവുന്നില്ല. ആത്മഹത്യയുടെ വക്കിലാണ് ഞാന്‍. മാനസീകമായും ശാരീരികമായും തളര്‍ന്ന് കഴിഞ്ഞു.

എനിക്കെന്തെങ്കിലും പറ്റിയാല്‍ എനിക്ക് മറ്റൊരാളോടും പറയാനില്ല. അതിനാലാണ് ലൈവില്‍ വന്നത്. ഞങ്ങളെ പോലുള്ള ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് കുടുംബത്തിന്റെ പിന്തുണയില്ല. അതുകൊണ്ടാണ് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ലൈവില്‍ വന്നു പറയേണ്ടി വരുന്നത്.

അയാളുടെ വീട് കൊടുവള്ളിയിലാണ്. അനസ് വി സി എന്നാണ് അയാളുടെ പേര്. മുഹമ്മദ് വിസി എന്നാണ് അയാളുടെ പിതാവിന്റെ പേര്. കൊടുവള്ളി കിഴക്കോത്താണ് അവരുടെ വീട്. നിങ്ങള്‍ക്ക് മകനെ വളര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ കൊന്നു കളഞ്ഞേക്കെന്നും അഞ്ജലി അനസിന്റെ വീട്ടുകാരോട് ഫേസ്ബുക്ക് ലൈവില്‍ പറയുന്നു.