സുഹൃത്തുക്കള്‍ക്കൊപ്പം അതീവ ഗ്ലാമറസ് വേഷത്തില്‍ റായ്‌ലക്ഷ്മി
December 3, 2019 8:50 pm
0
സുഹൃത്തുക്കള്‍ക്കൊപ്പമുള്ള റായ് ലക്ഷ്മിയുടെ അവധിയാഘോഷത്തിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. ബീച്ചിലെ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. സൊണാലി, ഷമ എന്നിവര്‍ക്കൊപ്പമായിരുന്നു താരം ബീച്ചിലേക്ക് എത്തിയത്. നല്ല നിമിഷങ്ങളും കിറുക്കുള്ള സുഹൃത്തുക്കളും മികച്ച ഓര്‍മ്മകള്‍ സമ്മാനിക്കുമെന്നും താരം കുറിച്ചിട്ടുണ്ട്. അതീവ ഗ്ലാമറസായുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. വസ്ത്രധാരണത്തിന്‍രെ പേരില്‍ താരത്തിനെതിരെ മുന്‍പ് രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.
ബെസ്റ്റ് ടൈംസ്, വിത്ത് മൈ ഗേള്‍സ്, ഗേള്‍ ഗ്യാങ് തുടങ്ങിയ ഹാഷ് ടാഗോടെയാണ് റായ് ലക്ഷ്മി ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുള്ളത്. വ്യത്യസ്തമായ നിറത്തിലുള്ള ബിക്കിനിയണിഞ്ഞായിരുന്നു സുഹൃത്തുക്കള്‍ എത്തിയത്. അതീവ സന്തോഷത്തോടെയാണ് ഇവര്‍ ചിത്രങ്ങള്‍ക്കായി പോസ് ചെയ്തിട്ടുള്ളത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള മനോഹ നിമിഷവുമായെത്തിയ റായിയോട് അടുത്ത സിനിമയെക്കുറിച്ചുള്ള ചോദ്യവും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്.
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് റായ് ലക്ഷ്മി. ഭാഷാഭദേമന്യേ സിനിമകള്‍ സ്വീകരിക്കുന്ന താരത്തിന് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. സിനിമയിലെത്തി വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും പുതുമുഖത്തെപ്പോലെയാണ് താന്‍ സെറ്റിലേക്ക് എത്താറുള്ളതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ക്കായാണ് കാത്തിരിക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു.