Monday, 21st April 2025
April 21, 2025

ഇന്ന് ലോക എയ്ഡ്‌സ് ദിനം.

  • December 1, 2019 10:54 am

  • 0

ലോകമെമ്ബാടും എല്ലാ വര്‍ഷവും എച്‌ഐവീ/എയിഡ്‌സ് (HIV /AIDS) മഹാമാരിക്കെതിരേയുള്ള ബോധവല്‍ക്കരണത്തിനായി നീക്കിവച്ചിട്ടുള്ള ദിവസമാണ് ഡിസംബര്‍ ഒന്ന്. ഇത് ലോക എയിഡ്‌സ് ദിനമായി അറിയപ്പെടുന്നു. സമൂഹം മാറ്റത്തിന് വഴിയൊരുക്കും എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. എയിഡ്‌സ് പകരുന്ന വഴികള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, ചികിത്സ, എന്നിവയെക്കുറിച്ച്‌ രാജ്യാന്തര തലത്തില്‍ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക, എയിഡ്‌സ് പോരാട്ടത്തില്‍ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങള്‍. എയിഡ്‌സിനെക്കുറിച്ച്‌ ബോധവാനാണ് എന്നതിന്റെ സൂചനയായിട്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബണ്‍ അണിയുന്നത്.

അതേസമയം, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവെന്ന് ആരോഗ്യവകുപ്പ് പറയുന്നു. കണക്ക് പ്രകാരം എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ കുറവ് ഉണ്ടെങ്കിലും, ശരാശരി മാസം 100 പുതിയ എച്ച്‌ഐവി ബാധിതര്‍ ഉണ്ടാകുന്നു എന്നത് ആശങ്കയുളാവാക്കുന്നതാണ്. 2019 ലെ കണക്കനുസരിച്ച്‌ സംസ്ഥാനത്ത് 24141 എച്ച്‌ഐവി ബാധിതരാണ് ഉള്ളത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും, മയക്ക് മരുന്ന് കുത്തിവയ്ക്കുന്നതിലൂടെയും, എച്ച്‌ഐവി ബാധിതരായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് ഗര്‍ഭാവസ്ഥയിലോ പ്രസവസമയത്തോ അതിനുശേഷം മുലപ്പാലിലൂടെയോ ആണ് രോഗം പകരുത്. എന്നാല്‍ പുതിയ കണക്കുകള്‍ അനുസരിച്ച്‌ എച്ച്‌ഐവി ഇപ്പോള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് യുവാക്കളിലാണ്. ഇതിന് പ്രധാന കാരണം ഓണ്‍ലൈന്‍ ലഹരി ഉപയോഗമാണന്നും ആരോഗ്യ വകുപ്പ് ചൂണ്ടികാണിക്കുന്നു. 2030ഓടെ എച്ച്‌ഐവി വൈറസ് ഇല്ലാതാക്കുക എന്നതാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്.