ഷെയിന്‍ നിഗത്തിന് വിലക്കില്ലെന്ന് നിര്‍മാതാക്കള്‍: ഇപ്പോഴുള്ളത് പെരുമാറ്റം മൂലമുള്ള നിസ്സഹകരണം മാത്രം
November 30, 2019 9:31 pm
0
തിരുവനന്തപുരം: യുവനടന്‍ ഷെയിന്‍ നിഗത്തെ വിലക്കിയിട്ടില്ലെന്ന് നിര്‍മാതാക്കള്‍.ഇപ്പോള്‍ ഉണ്ടായിട്ടുള്ളത് പെരുമാറ്റം മൂലമുള്ള നിസ്സഹകരണം മാത്രമാണ്. താരസംഘടനയായ അമ്മ കൈമാറിയിട്ടള്ള ഷെയിനിന്റെ കത്ത് ചര്‍ച്ച ചെയ്യുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. അതേ സമയം സിനിമാ സെറ്റുകളില്‍ വ്യാപകമായി ലഹരി ഉപയോഗിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ടെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സെക്രട്ടറി എം രഞ്ജിത് പറയുന്നു.
സിനിമാ രംഗത്തെ പ്രശ്നപരിഹാരത്തിനായി സമഗ്രനിയമ നിര്‍മാണം നടത്തുമെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു.
ഇതിനെ കരട് രൂപരേഖ തയ്യാറായിക്കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള അടൂര്‍ കമ്മറ്റി റിപ്പോര്‍ട്ടും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടും പരിഗണിച്ചായിരിക്കും മുന്നോട്ടുള്ള നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗിക്കുന്നത് സംബന്ധിച്ച പരാതി ലഭിക്കുന്ന പക്ഷം പ്രശ്നത്തില്‍ ഇടപെടുമെന്നും മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.