നിര്‍മ്മാതാക്കളായ ജോബി ജോര്‍ജും മഹാ സുബൈറും തമ്മില്‍ കയ്യാങ്കളി
November 30, 2019 4:38 pm
0
ഷെയിന്‍ നിഗം വിവാദം മറ്റൊരു വഴിയിലേക്ക്. നിര്‍മ്മാതാക്കളായ ജോബി ജോര്‍ജും മഹാ സുബൈറും തമ്മില്‍ കയ്യാങ്കളി ഉണ്ടായതായി റിപോര്‍ട്ടുകള്‍.നവംബര്‍ 27 നു നടന്ന നിര്‍മ്മാതാക്കളുടെ യോഗത്തിലാണ് വെയില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജും കുര്‍ബാനി ചിത്രത്തിന്റെ നിര്‍മ്മാതാവ് മഹാ സുബൈറും തമ്മില്‍ കയ്യാങ്കളി ഉണ്ടായത്.
ഷെയിന്‍ നിഗം മുടി വെട്ടിയതുമായി ബന്ധപ്പെട്ടു നേരത്തെ തന്നെ ജോബി ജോര്‍ജ്– മഹാ സുബൈര്‍ പ്രശ്നം നിലനിന്നിരുന്നു. കഴിഞ്ഞ മീറ്റിങ്ങില്‍ ജോബി ജോര്‍ജിനെ മഹാ സുബൈര്‍ തല്ലി എന്നും ആ വിഷയത്തില്‍ ജോബി ജോര്‍ജ് പോലീസില്‍ പരാതി നല്‍കിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . ജോബി ജോര്‍ജിന്റെ പരാതിയില്‍ മഹാ സുബൈറിനെ വിളിച്ചു പോലീസ് മൊഴി രേഖപ്പെടുത്തും എന്നും പറയുന്നു. കുര്‍ബാനിയില്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ആണ് ഷെയിന്‍ നിഗം മുടി വെട്ടിയത് അതുകൊണ്ടാണ് തന്റെ ചിത്രം വെയില്‍ മുടങ്ങി പോയത് എന്നും ആരോപിച്ച് ജോബി ജോര്‍ജ് ആദ്യം മഹാ സുബൈറിനോട് മോശമായ ഭാഷയില്‍ സംസാരിച്ചു . അതിന്റെ ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.