Thursday, 23rd January 2025
January 23, 2025

പുതുമുഖ നടിയും ലഹരിയുടെ അടിമ; കണ്ടെത്തിയത് നഗ്നയായ നിലയില്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

  • November 30, 2019 6:50 pm

  • 0

ഷെയിന്‍ നിഗം വിഷയത്തിന് പിന്നാലെ ഉയര്‍ന്നു വന്ന സിനിമാ മേഖലയിലെ ലഹരി ഉപയോഗം പോലീസ് നേരത്തെ മണത്തറിഞ്ഞിരുന്നത്. സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി ചേര്‍ത്തുവായിക്കാവുന്ന ചില സമീപകാല സംഭവങ്ങളും ഉണ്ട്.

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കുമെന്ന് മന്ത്രി എകെ ബാലന്‍ അറിയിച്ചിരുന്നു. ഈ അഭിപ്രായംതന്നെയാണ് തങ്ങള്‍ക്കും ഉള്ളതെന്ന് എക്സൈസ് കമ്മിഷണര്‍ എസ് ആനന്ദകൃഷ്ണന്‍ പറഞ്ഞു.

തിയേറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുവരുന്ന ഒരു സിനിമയിലെ യുവനടിയെ ബ്രഹ്മപുരത്തിനടുത്തുള്ള ഫ്ളാറ്റില്‍ ലഹരിയുടെ ഉന്മാദത്തില്‍ നഗ്നയായ നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നുഎക്സ്റ്റസി ഗുളികയുടെ ഉന്മാദം അവര്‍ക്ക് എത്തിച്ചുകൊടുത്തിരുന്നത് കോഴിക്കോട് സ്വദേശിയാണെന്നു പിന്നീട് കണ്ടെത്തി.

2014 ഫെബ്രുവരി 28-ന് മരടിലെ ഫ്ലാറ്റില്‍ നഗ്നനായി എത്തി അയല്‍വാസിയായ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തിരക്കഥാകൃത്ത് മുഹമ്മദ് ഹാഷിറിനെ പോലീസ് പിടികൂടി. ഇയാളില്‍നിന്ന് കഞ്ചാവ് കണ്ടെത്തി. കേസില്‍ മൂന്നരവര്‍ഷം തടവുശിക്ഷയാണ് ലഭിച്ചത്.

നടന്‍ ഷൈന്‍ ടോം ചാക്കോയെയും നാലു യുവതികളെയും 2015 ജനുവരി 30-ന് കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന ആരോപണത്തില്‍ കൊച്ചിയിലെ ഫ്ലാറ്റില്‍നിന്നു പിടികൂടി.

കഴിഞ്ഞ ഡിസംബറില്‍ നടി അശ്വതി ബാബുവിനെ ലഹരിവസ്തുവായ എം.ഡി.എം..യുമായി കൊച്ചിയിലെ ഫ്ലാറ്റില്‍നിന്ന് അറസ്റ്റുചെയ്തു. വീട്ടില്‍ ലഹരിപ്പാര്‍ട്ടികള്‍ ഒരുക്കിയിരുന്നെന്ന് അവര്‍ സമ്മതിച്ചു. സിനിമസീരിയല്‍ രംഗത്തെ പ്രമുഖരുടെ നമ്ബറുകള്‍ ഫോണില്‍നിന്ന് കണ്ടെത്തിയെങ്കിലും കേസിന്റെ അന്വേഷണം എവിടെയുമെത്തിയിട്ടില്ല

2019 മേയ് രണ്ടിന് കഞ്ചാവുമായി പുതുമുഖ നടന്‍ മിഥുനും ക്യാമറാമാനായ ബെംഗളൂരു സ്വദേശി വിശാല്‍ വര്‍മയും എക്സൈസിന്റെ പിടിയിലായി.

കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ അന്വേഷണം ഒരിക്കല്‍ എറണാകുളത്തെ പ്രശസ്ത റെസ്റ്റോറന്റിലാണ് എത്തിച്ചേര്‍ന്നത്. ബ്രൗണ്‍ ഷുഗര്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ സിനിമാ ലൊക്കേഷനുകളിലേക്ക് കൈമാറിയിരുന്നത് ഇവിടെനിന്നാണെന്നു കണ്ടെത്തി.

ഇതിനിടെയാണ് അന്വേഷണത്തില്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി ഒരു നിര്‍മാതാവ് ഷാഡോ പോലീസിനെ സമീപിച്ചത്.

പനമ്ബിള്ളിനഗര്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസിലെ ഉള്‍പ്പെടെ സുപ്രധാന വിവരങ്ങള്‍ നല്‍കുകയും ചെയ്തതോടെ ഇയാള്‍ ഷാഡോ പോലീസിന്റെ വിശ്വാസം നേടിയെടുത്തു.

എന്നാല്‍, പോലീസുമായി നടത്തിയ ശബ്ദസന്ദേശങ്ങള്‍ ഉപയോഗിച്ച്‌ ഇതേ നിര്‍മാതാവ് ഷാഡോ പോലീസിനെതിരേ പരാതി നല്‍കി. തന്ത്രപൂര്‍വം ഷാഡോ സംഘത്തെ തകര്‍ക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഷാഡോ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെല്ലാം സ്ഥലംമാറ്റം കിട്ടി.

മേയില്‍ 11.5 കോടിയുടെ ഹാഷിഷ് ഓയിലുമായി എറണാകുളം സ്വദേശികളായ മൂന്നുപേരെ തിരുവനന്തപുരത്ത് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. മലയാള സിനിമയിലെ ചില നടന്മാര്‍ക്ക് ഹാഷിഷ് ഓയില്‍ എത്തിച്ച്‌ നല്‍കാറുണ്ടെന്നാണ് അവര്‍ നല്‍കിയ വിവരം.

ദിവസവും ഹാഷിഷ് ആവശ്യമുള്ളതിനാല്‍ വിമാനത്തിലാണ് ആന്ധ്രയില്‍ ചെന്ന് കൊണ്ടുവരാറുള്ളതെന്നും പറഞ്ഞു. ഒരു മുന്‍നിര നടന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ലഹരിവിമുക്ത സെന്ററില്‍ ചികിത്സ തേടിയതായും വിവരമുണ്ട്.

അതേസമയം നിര്‍മാതാക്കളുടെ വിലക്ക് നേരിടുന്ന നടന്‍ ഷെയ്ന്‍ നിഗം ഒത്തുതീര്‍പ്പിനു ശ്രമിക്കുന്നു. വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ തയ്യാറാണെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ നല്‍കുന്ന സൂചന.