Thursday, 23rd January 2025
January 23, 2025

ഡ്രെയിനേജ് വെള്ളം ശുദ്ധീകരിച്ച്‌ ബീയര്‍ ആക്കുന്നു, ഒരുങ്ങുന്നത് വന്‍ പദ്ധതി

  • November 30, 2019 5:50 pm

  • 0

ജലം അമൂല്യമാണ് ഒരു തുള്ളി പോലും പാഴാക്കരുതെന്ന് നമ്മള്‍ പറയാറുണ്ട്. എന്നാല്‍ അത് പറച്ചിലില്‍ മാത്രം ഒതുങ്ങുന്ന കാഴ്‌ചയായി പൊതുവെ കാണാറുമുണ്ട്. ഇപ്പോഴിതാ, ഉപയോഗശൂന്യമായ വെള്ളത്തില്‍ നിന്ന് ബീയര്‍ ഉല്‍പാദിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് വിദഗ്ദര്‍. സീവേജ് വാട്ടറില്‍ നിന്ന് പലഘട്ടങ്ങളിലായി ശുദ്ധീകരിക്കപ്പെട്ട് ബിയര്‍രൂപത്തിലാക്കുന്ന പദ്ധതി നടപ്പാക്കുന്നത് സ്വീഡനിലാണ്.

മലിനജലത്തെ പലഘട്ടങ്ങളിലാക്കി അരിച്ചും റിവേഴ്‌സ് ഓസ്‌മോസിസ് അടക്കമുള്ള നടപടികള്‍ക്ക് വിധേയമാക്കിയും ശുദ്ധീകരിച്ച ശേഷമാണ് ബീയറാക്കി മാറ്റുന്നത്. പിയു റെസ്‌റ്റ് എന്ന പേരില്‍ പുറത്തിറങ്ങുന്ന ബീയറിന്റെ നിര്‍മ്മാതാക്കാള്‍ പ്രമുഖ ബീയര്‍ കമ്ബനിയായ കാള്‍സ് ബെര്‍ഗും ന്യൂ കാര്‍നറി ബ്രൂവറിയും ചേര്‍ന്നാണ്ഐവിഎല്‍ സ്വീഡിഷ് എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ വിഗദ്‌ദ്ധരും പദ്ധതിക്ക് പിറകിലുണ്ട്. പരീക്ഷണാര്‍ത്ഥം ഒന്നരവര്‍ഷം മുമ്ബ് പുറത്തിറക്കിയ ബീയര്‍ ഇതിനോടകം 6000 ലിറ്റര്‍ വിറ്റഴിഞ്ഞു കഴിഞ്ഞു.