മണ്ണ് തിന്ന് ജീവിക്കുന്നവര്‍! ! !
November 28, 2019 8:50 pm
0
ആവശ്യത്തിലധികം ഭക്ഷണം ലഭിക്കുകയും, കിട്ടുന്നത് പാഴാക്കി കളയുകയും ചെയ്യുന്ന നമ്മള്‍ക്ക് കുറ്റബോധം കൊണ്ട് തല കുനിഞ്ഞുപോകും. അതാണ് ഹെയ്തി എന്ന ആഫ്രിക്കന്‍ പ്രദേശത്തെ അവസ്ഥ. ഇവിടെ കുട്ടികളടക്കമുള്ളവര്‍ കഴിക്കുന്നത് മണ്ണുകൊണ്ടുണ്ടാക്കിയ അപ്പമാണ്. ആരോഗ്യകരമല്ലെന്നറിഞ്ഞിട്ടും ഭക്ഷണ സാധനങ്ങളുടെ താങ്ങാനാവാത്ത വിലയാണ് ഇവരെ കാലാകാലങ്ങളായി മണ്ണ് തീറ്റിക്കുന്നത്!
കരീബിയയിലെ സ്വര്‍ഗ്ഗമെന്നറിയപെടുന്ന ഹെയ്തിയിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാല്‍ പട്ടിണി മാറ്റാന്‍, കളിമണ്ണ് ശേഖരിച്ച് സൂക്ഷ്മമായി അരിച്ചെടുത്ത് പ്രത്യേക ആകൃതിയില്‍ വെയിലത്തുവച്ച് ഉണക്കിയെടുക്കുന്ന അമ്മമാരെ കാണാം. കളിമണ്‍ പാത്രനിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നവരാണെന്ന് തെറ്റിദ്ധരിക്കേണ്ട, ഇവര്‍ തങ്ങളുടെ മക്കള്‍ക്കടക്കം നല്‍കാനുള്ള ഭക്ഷണം ഉണ്ടാക്കുകയാണ്!
മണ്ണ് ശേഖരിച്ച് അരിച്ച് നേര്‍ത്ത പൊടിയാക്കി, വെള്ളം ചേര്‍ത്ത് കുഴച്ച്, അല്‍പ്പം വെണ്ണയും ഉപ്പും ചേര്‍ത്ത് വെയിലത്തുവച്ച് ഉണക്കിയെടുക്കുന്നു. ഇവരെ സംബന്ധിച്ച് ഇത് പട്ടിണി മറികടക്കുന്നതിന് അവര്‍ക്ക് ലഭ്യമാകുന്ന ചിലവു കുറഞ്ഞ ഏകമാര്‍ഗ്ഗമാണ്. ചന്തകളില്‍ ഈ മണ്ണപ്പം വില്‍പ്പന നടത്തുന്നവരും ധാരാളമുണ്ട്.
സമ്ബന്നതയുടെ ആഘോഷങ്ങളും ധൂര്‍ത്തും സൗഭാഗ്യമെന്ന് വിളിക്കുന്ന നമ്മള്‍ ഈ ദാരിദ്രത്തിന്റെ കാഴ്ചയും കണ്ണ് തുറന്ന് തന്നെ കാണണം.