ഷെയ്ന് നിഗമിന് വിലക്ക്; വെയില്, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിച്ചു
November 28, 2019 3:55 pm
0
കൊച്ചി: ചലച്ചിത്ര താരം ഷെയ്ന് നിഗമിന് നിര്‍മാതാക്കളുടെ വിലക്ക്. വെയില്, കുര്‍ബാനി എന്നീ സിനിമകളില്‍ ഷെയ്ന് സഹകരിക്കുന്നില്ലെന്ന നിര്‍മാതാക്കളുടെ പരാതിയിലാണ് നടപടി. വെയില്, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കുന്നതായും നിര്‍മാതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് യോഗത്തിന്റേതാണ് തീരുമാനം. നിര്മാതാക്കള്ക്കുണ്ടായ നഷ്ടം ഷെയ്ന് നികത്തണം. അതുവരെ ഷെയ്നിനെ സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വ്യക്തമാക്കി. തീരുമാനം അഭിനേതാക്കളുടെ സംഘടനയായ അമ്മയെ അറിയിച്ചതായും നിര്‍മാതാവ് എം. രഞ്ജിത്ത് പറഞ്ഞു. ഷെയിന്‍ നിഗത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. ഷെയ്ന് നിരന്തരമായി അച്ചടക്കലംഘനം നടത്തി. സിനിമ ലോക്കേഷനുകളില്‍ വൈകി വരുന്നത് പതിവാണ്. വെയിലിന്റെ ലോക്കേഷനില്‍ നിന്ന് കാരണം പറയാതെ ഇറങ്ങി പോയി. ഇന്നുവരെ ഒരു നടന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത പ്രതികരണമാണ് ഷെയിനില്നിന്ന് ഉണ്ടാകുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
മലയാള സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമാനണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ആരോപിച്ചു. ചില താരങ്ങള്‍ കാരവാനില്‍നിന്ന് ഇറങ്ങാന്‍ തായറാകുന്നില്ല. കാരവാനുള്ളില്‍ ഇവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയം ഉള്ളതായും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കൂട്ടിച്ചേര്‍ത്തു. സിനിമ ലോക്കേഷനുകളില്‍ മയക്കുമരുന്ന് പരിശോധന വേണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.