Sunday, 26th January 2025
January 26, 2025

കുതിച്ച്‌ ഉയര്‍ന്ന് ഉള്ളി വില; കിലോ 150 രൂപ, സവാള 120 രൂപ

  • November 28, 2019 4:50 pm

  • 0

ചെന്നൈ: കുത്തനെ ഉയര്‍ന്ന് ഉള്ളി വില. മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ ചെറിയ ഉള്ളിയ്ക്ക് 150 രൂപയാണ് വില. ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ വില ഇരുന്നൂറു രൂപയോട് അടുത്തു.

സവാളയ്ക്ക് മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍ 100 രൂപയും ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ 120 രൂപയുമാണു ശരാശരി നിരക്ക്. ഒക്ടോബര്‍ അവസാനം 45 രൂപയായിരുന്നതാണ് ഒരു മാസം ആയപ്പോഴേയ്ക്കും ഇത്രയും കുതിച്ചുയര്‍ന്നത്.ഒരുമാസത്തിനിടെ വിലയില്‍ 150 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.വെളുത്തുള്ളിയുടെ വിലയും കിലോയ്ക്ക് 300 രൂപയ്ക്കടുത്ത് എത്തിയിട്ടുണ്ട്.

സവാള വില കുത്തനെ ഉയര്‍ന്നതോടെ സര്‍ക്കാര്‍ വിതരണ കേന്ദ്രങ്ങളില്‍ തിരക്കേറുന്നു. സവാള കിലോയ്ക്ക് 90 രൂപയ്ക്കാണ് ഇന്നലെ ഡല്‍ഹിയില്‍ വില്‍പന നടന്നത്ചെറിയ ഉള്ളിക്കു വില 120,125 രൂപയായി ഉയര്‍ന്നു. സവാള വില 40-50 രൂപയില്‍ നിന്നാണു 90 രൂപയിലേക്ക് ഉയര്‍ന്നത്. മഴയില്‍ കൃഷി നശിച്ചതോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സവാള വരവു കുറഞ്ഞതാണ് വില കുതിച്ചുയരാന്‍ കാരണം. സവാളയുടെ പൂഴ്ത്തിവയ്പ് വര്‍ധിച്ചതും വില വര്‍ധനവിന് ഇടയാക്കിയിട്ടുണ്ട്.