കൊല്ലത്ത് വസ്ത്രവ്യാപാരശാലയില്‍ തീപ്പിടുത്തം
November 28, 2019 12:50 pm
0
കൊല്ലം: കരുനാഗപ്പള്ളിയിലെ തുപ്പാശേരില്‍ എന്ന വസ്ത്രവ്യാപാരശാലയില്‍ തീ പിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി. കൊല്ലം, കായംകുളം, ചവറ, ശാസ്താകോട്ട എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്ബും കരുനാഗപള്ളിയില്‍ വന്‍ തീപിടുത്തം ഉണ്ടായിരുന്നു. കരുനാഗപ്പള്ളി നഗര മധ്യത്തില്‍ ദേശിയപാതയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു സൂപ്പര്‍ ഷോപ്പി എന്ന ഫാന്‍സി സെന്ററില്‍ തീപിടിക്കുകയും തുടര്‍ന്ന് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് തീപടരുകയുമായിരുന്നു. തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് നൈറ്റ് പട്രോളിങ് സംഘം വിവരം ഫയര്‍ഫോഴിസിനെ അറിയിക്കുകയും തുടര്‍ന്ന് മൂന്ന് മണിക്കൂര്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കുകയുമായിരുന്നു.