വടകരയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞു
November 28, 2019 8:31 am
0
കോഴിക്കോട്: വടകരയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞു. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ടാങ്കര്‍ മറിഞ്ഞത്. വടകര ടൗണിന് സമീപമാണ് സംഭവം.ടാങ്കറില്‍ നിന്ന് പെട്രോള്‍ ചോരുന്നുണ്ടെന്നാണ് വിവരം.ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ചോര്‍ച്ച അടക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഡ്രൈവര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം വഴി തിരിച്ച് വിടുകയാണ്. പ്രദേശത്ത് സുരക്ഷാക്രമീകരണങ്ങളെല്ലാം ഒരുക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.