Saturday, 25th January 2025
January 25, 2025

ഒരു യുവതിയേയും ശബരിമല കയറ്റില്ലെന്ന് എ.കെ. ബാലന്‍

  • November 26, 2019 12:49 pm

  • 0

കൊച്ചി : ശബരിമലയിലേക്കില്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ്‌ തൃപ്തി ദേശായി. രാത്രി 12.20-ന്റെ വിമാനത്തില്‍ മടങ്ങുമെന്നും തൃപ്തി പറഞ്ഞു. അതേസമയം, തൃപ്തി ദേശായി അടക്കം ഒരു യുവതിയേയും ശബരിമല കയറ്റില്ലെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ശബരിമലയില്‍ സമാധാനം ഉറപ്പുവരുത്തും.

ഗൂഢാലോചന അന്വേഷിക്കും. വിധിയില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കില്ല. ബിന്ദു അമ്മിണിക്കു നേരെ നടന്ന അക്രമം മനുഷ്യാവകാശ ലംഘനമാണ്. ബിന്ദു തന്നെ കണ്ടിട്ടില്ലെന്നും എ.കെ. ബാലന്‍ പ്രതികരിച്ചു.

ശബരിമല ദര്‍ശനത്തിനു തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കില്ലെന്ന് പൊലീസ് അറിയിച്ചിരുന്നുനിയമോപദേശം യുവതീ പ്രവേശനത്തിന് എതിരെന്നും മടങ്ങി പോകണമെന്നും കൊച്ചി ഡിസിപി സംഘത്തെ അറിയിച്ചു. എന്നാല്‍ ശബരിമല ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു തൃപ്തി. പമ്ബ വഴി ശബരിമലയിലേക്ക് പോകാനാണ് തൃപ്തി ദേശായി സംരക്ഷണം ആവശ്യപ്പെട്ടിരുന്നത്.