അന്തസുള്ള ശക്തിമാന്‍; മുകേഷിന്റെ മേക്കോവർ
August 27, 2019 4:52 pm
0
അന്തസുള്ള ശക്തിമാന്‍; മുകേഷിന്റെ മേക്കോവർ
അയൺമാനും തോറും ഹൾക്കുമൊക്കെ വരുന്നതിനു മുമ്പ് തൊണ്ണൂറുകളുടെ അവസാനത്തിൽ കുട്ടികളുടെ ഹരമായിരുന്നു ശക്തിമാൻ എന്ന സൂപ്പർഹീറോ.
ബോളിവുഡ് താരം മുകേഷ് ഖന്നയായിരുന്നു ശക്തിമാനായി വേഷമിട്ടത്. ഇപ്പോഴിതാ മലയാളി താരം മുകേഷ് ശക്തിമാനായി എത്തിയിരിക്കുകയാണ്.
ഒമർലുലു ചിത്രം ധമാക്കയ്ക്കുവേണ്ടിയാണ് മുേകഷിന്റെ ഈ ‘ശക്തിമാൻ’ മേക്കോവർ. അന്തസുള്ള ശക്തിമാന്‍ എന്ന കാപ്ഷനോടെയാണ് ഒമര്‍ ലുലു മുകേഷിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ഒരു അഡാര്‍ ലവിനു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധമാക്ക.ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച അരുണ്‍ ആണ് ധമാക്കയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബാലു വര്‍ഗീസ്, ഗണപതി, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.