Monday, 21st April 2025
April 21, 2025

ബ്യൂട്ടിപാര്‍ലറില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം : 15 കാരിയെ സെക്‌സ് റാക്കറ്റിലെത്തിച്ചു 

  • November 26, 2019 5:50 pm

  • 0

ദുബായ് : ബ്യൂട്ടിപാര്‍ലറില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 15 കാരിയെ ദുബായ് ആ,സ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന സെക്സ് റാക്കറ്റിലെത്തിച്ചു. ദിവസങ്ങളോളം ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മനോനില തകര്‍ന്നു. കേസ് ഇപ്പോള്‍ ദുബായ് കോടതിയുടെ പരിഗണനയിലാണ്.

കെട്ടിട നിര്‍മാണ തൊഴിലാളിയായ 32 വയസ്സുള്ള ബംഗ്ലാദേശ് സ്വദേശിയാണ് പ്രതി. പ്രതിക്കെതിരെ മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ വയസ്സ് തിരുത്തിയാണ് പാസ്‌പോര്‍ട്ട് എടുത്തിരിക്കുന്നത്. യുഎഇയില്‍ ബ്യൂട്ടി പാര്‍ലറില്‍ ജോലി നല്‍കാമെന്നു പറഞ്ഞാണ് കുട്ടിയെ കൊണ്ടുവന്നതെന്നും കോടതി രേഖകളില്‍ പറയുന്നു. എന്നാല്‍, പ്രതിയായ യുവാവ് കുറ്റം നിഷേധിച്ചു.

പെണ്‍കുട്ടി മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി. അമിതമായ മാനസിക പിരിമുറുക്കം, അമിതമായ ഭയം, സ്വഭാവത്തിലെ മാറ്റങ്ങള്‍ എന്നിവ പെണ്‍കുടി പ്രകടിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ല്‍ അല്‍ മുറാഖ്വാബാദ് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. അല്‍ മുത്തീനയിലെ ഒരു ഫ്‌ലാറ്റില്‍ പ്രതിയായ വ്യക്തി പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.