വീണ്ടും പ്രണയ ഗാനത്തിന് ചുവടുവെച്ച് മോഹന്‍ലാലും മേനകയും
November 26, 2019 1:50 pm
0
എണ്‍പത്– തൊണ്ണൂറു കാലഘട്ടത്തില്‍ മലയാളികളുടെ ഇഷ്ടതാര ജോഡികളായിരുന്നു മോഹന്‍ലാലും മേനകയും. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നിട്ടുള്ളത്. പൂച്ചക്കൊരു മൂക്കുത്തി, ബോയിംഗ് ബോയിംഗ്, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ആ താരജോഡികള്‍ വീണ്ടും ഒരു പ്രണയഗാനത്തിനായി ഒന്നിച്ചിരിക്കുകയാണ്.
എണ്‍പതുകളില്‍ വെള്ളിത്തിരയിലേക്കെത്തിയ താരങ്ങളുടെ ഒത്തുകൂടലിന്റെ ഭാഗമായുള്ള പരിപാടിക്കായാണ് ഇരുവരും ഒന്നിച്ച് ചുവട് വച്ചത്. ‘ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം‘ എന്ന ഗാനത്തിന് ചുവട് വയ്ക്കുന്ന മോഹന്‍ലാലിന്റെയും മേനകയുടെയും വീഡിയോ നടി സുഹാസിനിയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.
ഇത്തവണത്തെ 80’s റീയൂണിയന്‍ തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലാണ് നടന്നത്. ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡന്‍ ആയിരുന്നു ഇത്തവണത്തെ കളര്‍ തീം. മോഹന്‍ലാല്‍,ജയറാം,പാര്‍വതി,ശോഭന,നാദിയ മൊയ്തു,സരിത, അമല, മേനക, ജഗപതി ബാബു,ചിരഞ്ജീവി,ഭാഗ്യരാജ്, ശരത്കുമാര്‍, ജാക്കി ഷ്‌റോഫ് നാഗാര്‍ജ്ജുന, പ്രഭു, റഹ്മാന്‍, ശരത് കുമാര്‍, രാധിക, രേവതി, സുഹാസിനി, ലിസ്സി, അംബിക എന്നിവരുള്‍പ്പടെ വലിയ താരനിര തന്നെ സൗഹൃദ സംഗമത്തിന് എത്തിയിരുന്നു.