മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍? ലേഡി സൂപ്പര്‍ സ്റ്റാറിന്‍റെ സ്വപ്‌നം പൂവണിയുന്നു!
November 26, 2019 7:50 pm
0
സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ സിനിമയില്‍ തുടക്കം കുറിച്ചത്. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് മഞ്ജു വാര്യര്‍. തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് താരം എത്താറുള്ളത്. സെലക്ടീവായാണ് താരം സിനിമകള്‍ സ്വീകരിക്കാറുള്ളത്. ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്. വേറിട്ട കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്.
മോഹന്‍ലാലും മഞ്ജു വാര്യരും നിരവധി തവണ ഒരുമിച്ചെത്തിയിട്ടുണ്ട്. ഇരുവരും ഒരുമിച്ചെത്തിയപ്പോഴെല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. മോഹന്‍ലാലിന്റെ ഭാഗ്യനായികയായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കാറുള്ളത്. തിരിച്ചുവരവിലും ഇരുവര്‍ക്കും ഒരുമിച്ച് അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. പ്രിയദര്‍ശന്‍ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ മഞ്ജു വാര്യരാണ് നായികയായെത്തുന്നത്. മോഹന്‍ലാലിനൊപ്പമുള്ള മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
മോഹന്‍ലാലിനും സുരേഷ് ഗോപിക്കുമൊപ്പവുമൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ താരത്തോട് ചോദിച്ചിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ ഒരുമിച്ച് അഭിനയിക്കുമെന്നായിരുന്നു താരത്തിന്റെ മറുപടി. മനസ്സിലെ വലിയൊരാഗ്രഹമാണ് ഇതെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ അത്തരത്തിലൊരു അവസരം ലേഡി സൂപ്പര്‍സ്റ്റാറിനെ തേടിയെത്തിയിരിക്കുകയാണെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ മെഗാസ്റ്റാറിനൊപ്പം അഭിനയിക്കുന്നത്. ബി ഉണ്ണിക്കൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. നായികയായല്ല താരം വരുന്നത്. സുപ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.