ചെറിയ കുട്ടിയെ ഒപ്പമിരുത്തി ഗിയര്‍ മാറ്റിച്ച് ടൂറിസ്റ്റ് ബസ് ഓടിച്ചു; ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു
November 26, 2019 10:50 am
0
പത്തനംതിട്ട; ചെറിയ കുട്ടിയെ ഒപ്പമിരുത്തി ഗിയര്‍ മാറ്റിച്ച് ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു. വിഡിയോ വൈറലായതോടെയാണ് ചങ്ങനാശേരി നാലുകോടി വാലുപറമ്ബില്‍ കെ.വി.സുധീഷിന്റെ ലൈസന്‍സ് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. പത്തനംതിട്ട തിരുവല്ല മല്ലപ്പള്ളി റൂട്ടില്‍ പാമലയിലാണ് സംഭവമുണ്ടായത്.
ഡ്രൈവര്‍ സീറ്റിനു സമീപം ബോണറ്റിനു മുകളിലിരിക്കുന്ന ചെറിയ കുട്ടി ഗിയര്‍ മാറ്റുന്നതും അതിനനുസരിച്ച് സുധീഷ് വണ്ടി ഓടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സോഷ്യല്‍ മീഡിയയില്‍ വിഡിയോ വൈറലായതിന് പിന്നാലെയാണ് പത്തനംതിട്ട ആര്‍ടിഒ ജിജി ജോര്‍ജ് ഡ്രൈവറെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു.
റോഡില്‍ വണ്ടി ഇറക്കിയില്ലെന്നും ഗ്രൗണ്ടിലൂടെയാണ് വണ്ടി ഓടിച്ചതെന്നുമാണ് ഡ്രൈവറുടെ വിശദീകരണം. എന്നാല്‍, റോഡിലൂടെയാണ് വാഹനം ഓടിച്ചതെന്ന് മല്ലപ്പള്ളി ജോയിന്റ് ആര്‍ടിഒ റിപ്പോര്‍ട്ട് നല്‍കി. വിഡിയോയിലെ ദൃശ്യങ്ങളില്‍ നിന്ന് വാഹനം മൈതാനത്തിലൂടെയല്ല ഓടുന്നതെന്ന് ആര്‍ടിഒയുടെ പരിശോധനയിലും ബോധ്യപ്പെട്ടു. ഇതെത്തുടര്‍ന്നാണ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.