ബാല്‍ക്കണിയില്‍ യോഗ: 80 അടി താഴേക്ക് വീണ വിദ്യാര്‍ഥിനി…
August 27, 2019 4:40 pm
0
ബാല്‍ക്കണിയില്‍ യോഗ: 80 അടി താഴേക്ക് വീണ വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്
മെക്‌സിക്കോ∙ ആറാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ യോഗാസനം ചെയ്യുന്നതിനിടെ 80 അടി താഴ്ചയിലേക്കു വീണ കോളജ് വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. മെക്‌സിക്കോയിലെ സാന്‍ പെഡ്രോയിലാണു സംഭവം. അലക്‌സാ ടെറാസസ് എന്ന 23-കാരിയാണ് അപ്പാര്‍ട്ട്‌മെന്റിന്റെ വരാന്തയിലെ റെയിലില്‍ തൂങ്ങി യോഗ ചെയ്യുന്നതിനിടെ ബാലന്‍സ് തെറ്റി താഴേക്കു വീണത്.
കൈയ്യും കാലും ഒടിഞ്ഞ അലക്‌സയുടെ ഇടുപ്പിനും തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. വരാന്തയിലെ റെയിലില്‍ അരക്കെട്ട് ചേര്‍ത്ത് തലകീഴായി തൂങ്ങാന്‍ ശ്രമിക്കുന്ന അലക്‌സയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതിനു തൊട്ടുപിന്നാലെയാണ് അലക്‌സ താഴേക്കു പതിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച അലക്‌സയ്ക്ക് 11 മണിക്കൂര്‍ ശസ്ത്രക്രിയ വേണ്ടിവന്നു.
കാലിനു ഗുരുതര പരുക്കാണ് ഏറ്റിരിക്കുന്നതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. അലക്‌സ ഇത്തരത്തില്‍ അപകടരമായി ബാല്‍ക്കണി റെയലിങ്ങില്‍ തൂങ്ങുന്നതു മുമ്പും കണ്ടിട്ടുണ്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞു.