ശബരിമലയില്‍ മരക്കൂട്ടത്തിനടുത്ത് വന്മരം ഒടിഞ്ഞുവീണ് 12 അയ്യപ്പ ഭക്തന്മാര്‍ക്ക് പരിക്ക്
November 26, 2019 9:30 am
0
ശബരിമല: ശബരിമലയില്‍ മരക്കൂട്ടത്തിനടുത്ത് വന്മരം ഒടിഞ്ഞുവീണ് 12 അയ്യപ്പ ഭക്തന്മാര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം. ചന്ദ്രാനന്ദന്‍ റോഡിലേക്ക് വലിയ മരം പകുതി വെച്ച് ഒടിഞ്ഞു വീഴുക ആയിരുന്നു. കേരളം തമിഴ്‌നാട് ആന്ധ്രാ സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മലയാളികളായ രവി, പ്രേമന്‍, ഗുരുപ്രസാദ് എന്നിവരെ സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ട ചിറ്റാര്‍ സ്വദേശി മൂന്നര വയസ്സുകാരി അഭിരാമിയെ പമ്ബയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറ്റാര്‍ സ്വദേശികളായ ശാന്ത, അനില്‍കുമാര്‍ എന്നിവരെ ചരല്‍മേട് ആശുപത്രിയിലും,തമിഴ്‌നാട് സ്വദേശി ശ്രീനുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആന്ധ്ര സ്വദേശികളായ നാഗേശ്വരറാവു, സതീശന്‍ എന്നീ അയ്യപ്പന്മാരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇവര്‍ക്ക് സാരമായി പരിക്കുള്ളതായി അറിയുന്നു. ദര്‍ശനം കഴിഞ്ഞു മടങ്ങുമ്ബോഴാണ് സംഭവം. റോഡിലെ കൈവരികള്‍ കുറെഭാഗം തകര്‍ന്നു. പൊലീസും അഗ്നാരക്ഷാസേനയും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി.
മല കയറുകയും ദര്‍ശനം കഴിഞ്ഞു മടങ്ങുകയും ചെയ്യുകയായിരുന്ന തീര്‍ത്ഥാടകരുടെ മേലാണ് ഓര്‍ക്കാപ്പുറത്ത് മരം പിഴുതു വീണത്. തെലുങ്കാന സ്വദേശി നല്‍കൊണ്ട ശ്രീനു (50), ആന്ധ്രപ്രദേശ് ഗുണ്ടൂര്‍ സ്വദേശികളായ കെ.എം. സതീഷ് (34), രാമേശ്വര റാവു (47) എന്നിവരെയാണ് പമ്ബയിലെ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പരുക്കേറ്റ മറ്റുള്ളവരെ സന്നിധാനം, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ നിന്ന് പമ്ബയിലെ ആശുപത്രിയില്‍ എത്തിച്ചു.