Wednesday, 22nd January 2025
January 22, 2025

ടെലഗ്രാം ആപ്പിന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമെന്ന് പൊലീസ്

  • November 25, 2019 7:50 pm

  • 0

കൊച്ചി: സോഷ്യല്‍ മീഡിയയിലെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരീക്ഷിക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സോഷ്യല്‍ മീഡിയയിലെ വീഡിയോ ആപ്ലിക്കേഷനായ ടെലഗ്രാംഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂര്‍ ലോ സ്കൂളിലെ വിദ്യാര്‍ഥിയും കോഴിക്കോട് തിരുവമ്ബാടി സ്വദേശിനിയുമായ അഥീന സോളമന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജയിലാണ് കേന്ദ്ര ഇലക്‌ട്രോണിക്‌സ് മന്ത്രാലയം സത്യവാങ്‌മൂലം സമര്‍പ്പിച്ചത്.

ഗുഗിള്‍ പ്ലേ സ്റ്റോറില്‍ 2.8 ദശലക്ഷം മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ലഭ്യമാണെന്നും ദിനംപ്രതി ആപ്ലിക്കേഷനുകളുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. ലോകത്ത് എവിടെ നിന്നും ഒരാള്‍ക്ക് പ്ലേ സ്റ്റോറില്‍ ആപ്ലിക്കേഷന്‍സ് അപ്‌ലോഡ് ചെയ്യാവുന്ന സാഹചര്യമാണ് നിലവിലുള്ളത്രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഈ ഏപ്രില്‍ മാസത്തോടെ 451 ദശലക്ഷം കടന്നുവെന്നും ഉപയോക്താക്കളെ നിരീക്ഷിക്കുക എളുപ്പമല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഒളികാമറ ഉപയോഗിച്ചു പകര്‍ത്തുന്ന ദൃശ്യങ്ങളുമാണ് ടെലഗ്രാമിലെ ഉള്ളടക്കമെന്നും ഇത് സദാചാര വിരുദ്ധത പ്രോല്‍സാഹിപ്പിക്കുന്നതാണന്നും ഹര്‍ജിയില്‍ പറയുന്നു. 2013 ല്‍ റഷ്യയില്‍ ആരംഭിച്ച ടെലഗ്രാം ആപ്ലിക്കേഷന് കേരളത്തില്‍ മാത്രം 13 ലക്ഷം ഉപയോക്താക്കളുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ടെലഗ്രാം ആപ്പിന്റെ പ്രവര്‍ത്തനമെന്നും സര്‍ക്കാരിന് നിയന്ത്രണമില്ലെന്നും അന്വേഷണ ഏജന്‍സികള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍, വാര്‍ത്താ വിതരണ മന്ത്രാലയം, സംസ്ഥാന പൊലീസ് മേധാവി, സൈബര്‍ ഡോം എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ഇന്‍ഫര്‍മേഷന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കണമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ വിദ്യാര്‍ഥിനി നോഡല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കി.

മൊബൈല്‍ ആപ്ലിക്കേഷനുകളിലെ അശ്ലീല ഉള്ളടക്കം തടയാനാവുമെന്നും പോസ്റ്റ് ചെയ്യുന്നവരെ കണ്ടെത്താന്‍ സാങ്കേതിക വിദ്യയുണ്ടെന്നുമാണ് ഹൈക്കോടതിയുടെ നിലപാട്. തടയാന്‍ കഴിയില്ലെന്ന് പറയുന്നത് പ്രോല്‍സാഹിപ്പിക്കലാണെന്നും കേസിന്റെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ അധ്യക്ഷനായ ബഞ്ച് അഭിപ്രായപ്പെട്ടിരുന്നു.