Friday, 24th January 2025
January 24, 2025

കഞ്ചാവ് വില്‍പ്പനയ്ക്കായി വാട്‌സാപ്പ് ഗ്രൂപ്പ്; യുവാവ് അറസ്റ്റില്‍

  • November 25, 2019 4:50 pm

  • 0

കൊച്ചി: വാട്‌സാപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ് വില്‍പ്പന നടത്തി വന്നയാളെ രണ്ടരകിലോ കഞ്ചാവുമായി തൃപ്പൂണിത്തുറ എക്‌സൈസ് സംഘം പിടികൂടി. ആലപ്പൂഴ ഹരിപ്പാട് അനീഷ് ഭവനത്തില്‍ അനീഷിനെയാണ് തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷന്‍ ഭാഗത്തുനിന്ന് എക്‌സൈസ് റേഞ്ചേ ഇന്‍സ്‌പെക്ടര്‍ അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട്ടില്‍ നിന്നും തീവണ്ടിയില്‍ കഞ്ചാവ് എത്തിക്കുകയാണ് അനീഷ് ചെയ്യുന്നതെന്ന് എക്‌സൈസ് ഓഫീസര്‍ പറഞ്ഞു. കഞ്ചാവ് വില്‍പ്പനയ്ക്കായി വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ ഇയാള്‍ ഗ്രൂപ്പില്‍ വരുന്ന മെസേജ് പ്രകാരം ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുകയാണ് ചെയ്തിരുന്നത്.

ഇതിനായി ഇയാള്‍ തയ്യാറാക്കിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ നൂറ് കണക്കിനാളുകളാണ് ഉള്ളത്. ഇക്കൂട്ടത്തില്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. ഈ ഫോണ്‍ ഉപയോഗിച്ച് കൂടുതല്‍ ആളുകളെ പിടികൂടാനാവുമെന്നാണ് പൊലീസ് കരുതുന്നത്. പ്രദേശത്തെ ചില രാഷ്ട്രീയ നേതാക്കളും വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇടം പിടിച്ചിട്ടുണ്ട്.