ബൈക്കില്‍ കെ. എസ്. ആര്‍. ടി. സി വോള്‍വോ ബസിടിച്ച് സംസ്ഥാന വോളിബോള്‍ താരം മരിച്ചു
November 25, 2019 2:50 pm
0
കൊല്ലം : ബൈക്കില്‍ കെ. എസ്. ആര്‍. ടി. സി വോള്‍വോ ബസിടിച്ച് വോളി ബോള്‍ താരം മരിച്ചു. വെട്ടിക്കവല സ്വദേശി ജയറാമിന്റെ മകന്‍ ശ്രീറാമാണ് (23) മരിച്ചത്. ഇന്നലെ രാത്രി 11. 30 ന് എം. സി റോഡില്‍ ചടയമംലം ജടായുപാറയ്‌ക്ക് സമീപം മേടയില്‍ ജംഗ്‌ഷനിലായിരുന്നു അപകടം.
നെടുമങ്ങാട്ട് വോളി ബോള്‍ ടൂര്‍ണമെന്റ് കളിച്ച ശേഷം മടങ്ങവെയാണ് തിരുവനന്തപുരം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ബസ് ഇടിച്ചത്.
ചടയമംഗലം പൊലീസെത്തി ആംബുലന്‍സില്‍ കടയ്‌ക്കല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹം കടയ്‌ക്കല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.