Saturday, 25th January 2025
January 25, 2025

27,500 രൂപ വിലയുള്ള ക്യാമറ ഓര്‍ഡര്‍ ചെയ്തു,കിട്ടിയത് ടൈൽ കഷണങ്ങൾ

  • November 25, 2019 5:50 pm

  • 0

കണ്ണൂര്‍: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ നമുക്ക് പ്രിയങ്കരമാകാനുള്ള ഒരു പ്രധാന കാരണം അതിന്റെ ആകര്‍ഷകമായ ഓഫറുകളാണ്. കൂടാതെ ഷോപ്പില്‍ പോയി സമയവും കളയണ്ട. എന്നാല്‍ ചിലപ്പോഴൊക്കെ ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുമ്ബോള്‍ നമ്മള്‍ കബളിക്കപ്പെടാറുണ്ട്. ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് പകരം വേറെ വല്ലതുമൊക്കെ കിട്ടിയവരുമുണ്ട്. അത്തരത്തില്‍ ഒരു പണികണ്ണൂര്‍ സ്വദേശിയായ വിഷ്ണു സുരേഷിന് കിട്ടിയിരിക്കുകയാണ്.

നവംബര്‍ 20ന് ഫ്ലിപ്കാര്‍ട്ടില്‍ നിന്നും 27,​500 രൂപ വിലവരുന്ന ഒരു ക്യാമറ വിഷ്ണു ഓര്‍ഡര്‍ ചെയ്തു. കാര്‍ട്ട് ലോജിസ്റ്റിക്സ് വഴി ഇന്നലെ രാവിലെ പതിനൊന്നരയോടെ ഒരു പ്ലാസ്റ്റിക് കവറില്‍ പാര്‍സല്‍ ലഭിച്ചുസന്തോഷത്തോടെ അത് തുറന്ന് നോക്കിയ വിഷ്ണു അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.

ക്യാമറയ്ക്ക് പകരം അതിലുണ്ടായിരുന്നത് ടൈല്‍ കഷണങ്ങളാണ്. എന്നാല്‍ ക്യാമറയുടെ യൂസര്‍ മാന്വലും വാറണ്ടി കാര്‍ഡും ആ പെട്ടിയില്‍ ഭദ്രമായി ഉണ്ടായിരുന്നു. ഉടന്‍തന്നെ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടു. ഒരാഴ്ചയ്ക്കകം പുതിയ ക്യാമറ അയച്ചുകൊടുക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.