Friday, 24th January 2025
January 24, 2025

സര്‍ക്കാര്‍ വക തട്ടുകടകള്‍ വരുന്നു

  • November 25, 2019 10:50 am

  • 0

തിരുവനന്തപുരം: കൊതിയൂറും വിഭവങ്ങളുമായി സര്‍ക്കാര്‍ വക തട്ടുകടകള്‍ വരുന്നു. വൃത്തിയുള്ള സാഹചര്യങ്ങളില്‍ തെരുവോര ഭക്ഷണം വിളമ്ബുകയാണു ലക്ഷ്യം. ആദ്യത്തെ തെരുവോര ഭക്ഷണകേന്ദ്രം ആലപ്പുഴയില്‍ തുടങ്ങും. നടപടി വേഗത്തിലാക്കാന്‍ ചീഫ് സെക്രട്ടറി ആലപ്പുഴ കളക്ടര്‍ക്കു കത്തയയ്ക്കും.

ആലപ്പുഴയ്ക്കുശേഷം തിരുവനന്തപുരത്തെ ശംഖുംമുഖം, ഫോര്‍ട്ട്‌കൊച്ചി എന്നിവിടങ്ങളിലും തുടങ്ങും. വര്‍ക്കലയില്‍ മാതൃകാ തെരുവോര ഭക്ഷണ ഹബ് സ്ഥാപിക്കാനും നടപടിയുണ്ടാകും. ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ നടന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സംസ്ഥാനതല ഉപദേശകസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌, കൃത്യമായ മാലിന്യസംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കിയാകും ഇത്തരം കേന്ദ്രം പ്രവര്‍ത്തിക്കുകഇതിനായി കുടുംബശ്രീ പ്രവര്‍ത്തകരെയും നിയോഗിക്കും.

ഭക്ഷ്യസുരക്ഷാ മാനദണ്ഡം കൃത്യമായി പാലിക്കുന്ന കടകള്‍ക്കും ഹോട്ടലുകള്‍ക്കും വാങ്ങാന്‍ സുരക്ഷിതം, കഴിക്കാന്‍ സുരക്ഷിതംഎന്ന സര്‍ട്ടിഫിക്കറ്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് നല്‍കും. ഇത് മൊബൈല്‍ ആപ്പുമായി ബന്ധിപ്പിക്കുന്നതോടെ ജനങ്ങള്‍ക്ക് ഈ വിവരങ്ങള്‍ കിട്ടും. ഭക്ഷണരംഗത്ത് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധവുമാക്കും.

പൊതുവിതരണ സംവിധാനത്തിന് ഗുണമേന്മാ നിയന്ത്രണ സംവിധാനം

* സപ്ലൈകോ ഷോപ്പുകളില്‍ ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണംചെയ്യാന്‍ ഗുണമേന്മാ നിയന്ത്രണ ഉദ്യോഗസ്ഥരെ നിയമിക്കും. ഒപ്പം, ഷോപ്പുകള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും.

* പൊതുവിതരണ സമ്ബ്രദായത്തിലൂടെ വിതരണംചെയ്യുന്ന അരി പോഷകഗുണമുള്ളതാണെന്ന് ഉറപ്പുവരുത്തും. ഇതിനുള്ള നടപടി ഭക്ഷ്യസിവില്‍ സപ്ലൈസ് സെക്രട്ടറിയാകുമെടുക്കുക.

* പാലിന്റെ ഗുണമേന്മയും സുരക്ഷിതത്വവും നിരീക്ഷിക്കും. മൃഗങ്ങളില്‍ അനിയന്ത്രിതമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതുമൂലം, പൊതുജനങ്ങളിലെത്തുന്ന രോഗാണുക്കള്‍ മരുന്നുകളെ ചെറുത്തുനില്‍ക്കുന്ന അവസ്ഥയുണ്ട്. അതിനാല്‍ പാലിലെ ആന്റിബയോട്ടിക് സാന്നിധ്യത്തെക്കുറിച്ചും കാലിത്തീറ്റയുടെ ഗുണത്തെക്കുറിച്ചും മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ പഠനം നടത്തും.

* സംസ്ഥാനത്ത് ഭക്ഷണശാലകള്‍ സ്ഥാപിക്കാന്‍ വിവിധ ലൈസന്‍സുകള്‍ ആവശ്യമാണ്. ഇവയൊക്കെ ഒരിടത്തുനിന്നു കിട്ടാന്‍ നടപടിയെടുക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിനെയും വ്യവസായവകുപ്പിന്റെ ഈസ് ഓഫ് ഡൂയിങ്സംവിധാനത്തിലേക്കു ബന്ധപ്പെടുത്തും.