സവാളയ്ക്ക് കേരളത്തില്‍ 100 രൂപ, ചെറിയ ഉള്ളി 120 രൂപ
November 24, 2019 11:09 pm
0
കേരളത്തില്‍ പച്ചക്കറി വില വീണ്ടും കൂടുന്നു. സവാളയുടെയും ചെറിയ ഉള്ളിയുടെയും വിലയിലാണ് തുടര്‍ച്ചയായ വര്‍ധന. എറണാകുളം കലൂര്‍ മാര്‍ക്കറ്റില്‍ ഞായറാഴ്ച രാവിലെ സവാള വില 100 രൂപയായി. ഗുണമേന്മ കുറഞ്ഞ ഇനങ്ങള്‍ക്ക് 90-95 രൂപയാണ് വില. വിലയില്‍ നേരിയ വ്യത്യാസം മറ്റിടങ്ങളിലുണ്ട്. സ്റ്റോക്ക് ഉള്ള സവാളയാണ് ഇപ്പോള്‍ വിപണനത്തിനായി വന്നുകൊണ്ടിരിക്കുന്നത്. സ്റ്റോക്ക് തീരുമ്ബോള്‍ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ചെറിയ ഉള്ളിയും മോശമല്ല. കിലോയ്ക്ക് 120 രൂപ നല്‍കിയാല്‍ മാത്രമേ ഒരു കിലോ ഉള്ളി ലഭിക്കുകയുള്ളു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പച്ചക്കറികളില്‍ പ്രധാനമായും ഉള്ളിക്കാണ് വിലക്കയറ്റം അനുഭവപ്പെടുന്നത്. ഏതാനും മാസങ്ങളായി ഉള്ളി ഉള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കൂടിക്കൊണ്ടിരിക്കുകയാണ്. ഒരു മാസത്തില്‍ തന്നെ പലപ്പോഴായി വിലകയറ്റം അതിരൂക്ഷമാകുന്നുണ്ട്. സവാള ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ ഉണ്ടായ വില നാശമാണ് വില കൂടാന്‍ കാരണം. കര്‍ണാടക, മഹാരാഷ്ട തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴക്കെടുതി മൂലം വിളനാശമുണ്ടായിരുന്നു. ഉത്സവ സീസണ്‍ അല്ലാതിരുന്നിരുന്നിട്ടും പച്ചക്കറികളുടെ വില വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. മോശം കാലാവസ്ഥയാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മഴകെടുതി മൂലമുണ്ടായ നാശനഷ്ടവും ആക്കംകൂട്ടി. കാലാവസ്ഥ വ്യതിയാനമാണ് വില ഇത്ര വര്‍ധിക്കാന്‍ കാരണമായെതെന്നു പറയപ്പെടുന്നു. ഇതിന് പുറമെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന മൂലം ചരക്ക് നീക്കത്തിന് തുക വര്‍ധിച്ചതും ഇതിന് കാരണമായതായി പറയുന്നു. നേരത്തെ നവംബര്‍, ഒക്ടോബര്‍ ആദ്യ വാരങ്ങളിലും പച്ചക്കറി വില ഗണ്യമായി രീതിയില്‍ വര്‍ധിച്ചിരുന്നു.