മലയാളികളെ ചിരിപ്പിച്ച മോളി കണ്ണമാലിയുടെ ഇപ്പോഴുള്ള അവസ്ഥ ദയനീയം;
November 24, 2019 4:04 pm
0
മലയാളികളെ ഏറെ ചിരിപ്പിച്ചിട്ടുള്ള താരാമണ് മോളി കണ്ണമാലി. എന്നാല്‍ ഇപ്പോള്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നടി ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. ഹൃദയത്തില്‍ ബ്ലോക്ക് ഉള്ളതിനാല്‍ അടിയന്തിരമായി ശസ്ത്രക്രിയ നടത്തണം. എന്നാല്‍ പണമില്ലാത്തതിനാല്‍ മരുന്ന് വാങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് താരം പറയുന്നു.
ഇത്രയും നാള്‍ സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് മോളി കഴിഞ്ഞിരുന്നത്. അസുഖം രൂക്ഷമായതോടെ കഴിഞ്ഞ കുറേ നാളുകളായി അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് താരം. അടിയന്തിരമായ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
തുച്ഛമായ വരുമാനമുള്ള മക്കള്‍ക്ക് മോളിയുടെ ചികിത്സാ ചെലവ് താങ്ങാനാവാത്ത അവസ്ഥയിലാണ്. അയല്‍വാസി കടം നല്‍കുന്ന പണം കൊണ്ടാണ് മരുന്നു വാങ്ങുന്നത് എന്നാണ് അവര്‍ വ്യക്തമാക്കുന്നു.