വാട്‌സ് ആപ്പ് എത്രയും വേഗം ഡിലീറ്റ് ചെയ്യണം…
November 24, 2019 1:09 pm
0
വാട്‌സ്‌ആപ്പ് എത്രയും വേഗം ഡിലീറ്റ് ചെയ്യണമെന്ന മുന്നറിയിപ്പുമായി ടെലഗ്രാം സ്ഥാപകന്‍ പരേല്‍ ദുരോവ് രംഗത്ത്. വാട്സ്‌ആപ്പില്‍ അടുത്തിടെ ഉണ്ടായ സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ കുറച്ച് നാളുകളായി വാട്സ്‌ആപ്പില്‍ സുരക്ഷാ വീഴ്ചകള്‍ ക്രമാതീധമായി വര്‍ധിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. പെഗാസസ് നല്‍കിയ സുരക്ഷാ വെല്ലുവിളിയില്‍ നിന്ന് ടെക്ക്‌ലോകം കരകയറും മുമ്ബ് വാട്സ്‌ആപ്പിലൂടെ മറ്റൊരു ഹാക്കിംഗ് പരമ്ബരയ്ക്ക് കൂടി ഹാക്കര്‍മാര്‍ തുടക്കമിട്ടിരുന്നു. വാട്സ്‌ആപ്പില്‍ വരുന്ന എംപി4 ഫോര്‍മാറ്റിലെ വീഡിയോയിലൂടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിരുന്നു.
അതിന് മുമ്ബ് വെറുമൊരു മിസ്ഡ് കോളിലൂടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്ന പെഗാസസ് ഭീതി സൃഷ്ടിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ടെലഗ്രാം സ്ഥാപകന്റെ മുന്നറിയിപ്പ്. വൈറസ് ബാധയില്‍ നിന്ന് രക്ഷ നേടാന്‍ എല്ലാവരും വാട്‌സ് ആപ്പ് എത്രയും പെട്ടെന്ന് അപ്‌ഡേറ്റ് ചെയ്യണമെന്ന നിര്‍ദ്ദേശവും കമ്ബനി പുറപ്പെടുവിച്ചിരുന്നു.