അഷ്ടമുടിക്കായലില്‍ ജലോത്സവത്തിനിടെ പവലിയന്‍ ഇടിഞ്ഞ് അപകടം
November 23, 2019 4:08 pm
0
കൊല്ലം: പ്രസിഡന്റസ് ട്രോഫി ജലോത്സവത്തിനിടെ പവലിയന്‍ ഇടിഞ്ഞുവീണു. അഷ്ടമുടിക്കായലില്‍ താത്കാലികമായി നിര്‍മ്മിച്ച പവലിയനാണ് ഇടിഞ്ഞുവീണത്. പവലിയനില്‍ ഉണ്ടായിരുന്ന വിദേശികളടക്കമുള്ളവരെ വേഗം ഒഴിപ്പിച്ചു. ആര്‍ക്കും പരുക്കില്ല.
ചുണ്ടന്‍വെള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് താത്കാലികമായി നിര്‍മ്മിച്ച പവലിയന്‍ ഇടിഞ്ഞുവീണത്. 2000 രൂപ നല്‍കി ടിക്കെറ്റടുത്താണ് വിദേശികളടക്കം പവലിയനില്‍ ഇരുന്ന് മത്സരം കണ്ടത്. മത്സരം പുരോഗമിക്കുന്നതിനിടെ പവലിയന്‍ ഇടിഞ്ഞുതാഴുകയായിരുന്നു. പൊലീസിന്റെ സന്ദര്‍ഭോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വന്‍ അപകടം ഒഴിവായത്.
നേരത്തെ തന്നെ താത്കാലികമായി നിര്‍മ്മിച്ച പവലിയിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ടൂറിസം വകുപ്പിനും പൊതുമരാമത്ത് വകുപ്പിപ്പിനുമായിരുന്നു പവലിയന്റെ നിര്‍മ്മാണ ചുമതല. പവലിയന്റെ നിര്‍മ്മാണ ഘട്ടത്തില്‍ ഒരിക്കല്‍ പോലും ബന്ധപ്പെട്ടവരാരും തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്. ഒരു സുരക്ഷാമാനദണ്ഡങ്ങളും മുന്നൊരുക്കങ്ങളുമില്ലാതെയാണ് താത്കാലിക പവലിയന്‍ നിര്‍മ്മിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.