Friday, 24th January 2025
January 24, 2025

52 പവനും 40,000 രൂപയുടെ വജ്രമോതിരവും കവര്‍ന്ന ഹോം നഴ്സ് അറസ്റ്റില്‍

  • November 23, 2019 2:50 pm

  • 0

ചേര്‍പ്പ്: ജോലിക്കുനിന്ന വീട്ടില്‍ നിന്നും 52 പവനും 40,000 രൂപ വിലയുള്ള വജ്രമോതിരവും 12,000 രൂപയും കവര്‍ന്ന കേസില്‍ ഹോം നഴ്സ് അറസ്റ്റിലായി . കൊട്ടാരക്കര കോട്ടപ്പുറം തേവലപ്പറം പാലത്തുംതലക്കല്‍ സൂസന്‍ ആന്റണി(48)യാണ് പിടിയിലായത് . പാലയ്ക്കല്‍, കൈതക്കാടന്‍ ലോനപ്പന്റെ ഭാര്യ എല്‍സി(63)യുടെ വീട്ടില്‍ മോഷണം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ് .

സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ: പതിനേഴരപ്പവന്‍ വരുന്ന മൂന്ന് മാലകള്‍, കമ്മലുകള്‍, വളകള്‍, പാദസരം, കൈ ചെയിന്‍ എന്നിവയാണ് സൂസന്‍ അപഹരിച്ചത് . കോട്ടയം വൈക്കത്തെ ഹോം നഴ്സ് സ്ഥാപനം മുഖേന 2017-ല്‍ ആണ് സൂസന്‍ പാലയ്ക്കലിലെ എല്‍സിയുടെ വീട്ടില്‍ ജോലിക്കെത്തുന്നത് ഒറ്റക്ക് താമസയ്ക്കുന്ന എല്‍സി വീട്ടില്‍ 2016 മുതല്‍ വീട്ടിലെ അലമാരയില്‍ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നു.

മുംബൈയിലെ മകളുടെ വീട്ടില്‍ പോകുവാന്‍ തയ്യാറെടുക്കുന്നതിനിടെ കഴിഞ്ഞ നവംബര്‍ മൂന്നിന് എല്‍സി സൂസനെ പറഞ്ഞുവിട്ടു. ഇതിനുശേഷമാണ് അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളും പണവും നഷ്ടപ്പെട്ടെന്ന് എല്‍സിക്ക് മനസ്സിലായത്. ഉടന്‍ തന്നെ ചേര്‍പ്പ് പോലീസിന് പരാതി നല്‍കി. അന്വേഷണത്തില്‍ സ്വര്‍ണം കരുനാഗപ്പള്ളിയിലെ സ്വര്‍ണക്കടയില്‍ വിറ്റതായും ആറ് സെന്റ് സ്ഥലം വാങ്ങിയതായും കണ്ടെത്തി. 20 പവനോളം സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് സൂസന്‍ സഹോദരന്റെ കല്യാണത്തില്‍ പങ്കെടുത്തതായും പൊലീസിന് വിവരം ലഭിച്ചു.