Friday, 24th January 2025
January 24, 2025

നിരോധനം കാറ്റില്‍ പറത്തി യാത്രക്കാര്‍ക്ക് തടസമായി ആറ്റിങ്ങലില്‍ ഫ്ലക്സ് ബോര്‍ഡുകള്‍

  • November 22, 2019 5:50 pm

  • 0

ആറ്റിങ്ങല്‍: സംസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ പൂര്‍ണമായും നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിങ്ങിയിട്ടും ആറ്റിങ്ങല്‍ നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി.

ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡിന് എതിര്‍വശവും, പോസ്റ്റോഫീസിന് മുന്നിലും, കച്ചേരി ജങ്ഷന് മുന്നിലും ഫ്ലക്സ് ബോര്‍ഡുകള്‍ നിറയുകയാണ്. വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്. ചില അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇത്തരം നിയമലംഘനങ്ങള്‍ വീണ്ടും നടക്കുന്നത്.

ഇടത് സര്‍ക്കാര്‍ തുടക്കം മുതല്‍ തന്നെ ഫ്ലക്സ് നിരോധനത്തോട് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചിരുന്നത്. നിയമലംഘനം നടത്തിയാല്‍ പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കും, ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും എന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. എന്നാല്‍ നടപടിയെടുക്കേണ്ട അധികൃതര്‍ തന്നെ കണ്ണടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

റോഡുകള്‍ മറച്ചുകൊണ്ട് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിലൂടെ നിരവധി അപകടങ്ങളാണ് നമുക്ക് ചുറ്റും നടക്കുന്നത്. എത്ര കൊണ്ടാലും പഠിക്കില്ല എന്നത് തന്നെയാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ ഇത്രയും അധഃപതിക്കാന്‍ കാരണവും.