Tuesday, 22nd April 2025
April 22, 2025

ക്രിക്കറ്റ് ബാറ്റ് തലയില്‍ കൊണ്ട് ആറാം ക്ലാസുകാരന് ദാരുണാന്ത്യം

  • November 22, 2019 4:35 pm

  • 0

മാവേലിക്കര: സ്കൂളില്‍ വച്ച്‌ ക്രിക്കറ്റ് ബാറ്റ് അബദ്ധത്തില്‍ തലയുടെ പിന്‍വശത്ത് കൊണ്ട് ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ചാരുംമൂട് ചുനക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥി നവനീതാണ് മരിച്ചത്.

ഉച്ചഭക്ഷണം കഴിച്ച ശേഷം കൈകഴുകാന്‍ വിദ്യാര്‍ഥി പോകുന്നതിനിടെയായിരുന്നു സംഭവം. ഈ സമയം മറ്റ് കുട്ടികള്‍ മൈതാനത്ത് കളിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഒരു കുട്ടിയുടെ കൈയില്‍ നിന്നും ബാറ്റ് അബദ്ധത്തില്‍ തെറിച്ചു മരിച്ച കുട്ടിയുടെ തലയ്ക്ക് പിന്നിലടിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ക്ലാസ് മുറിയിലെ ഡസ്കിന്‍റെ ഒടിഞ്ഞ ഭാഗമാണ് കുട്ടികള്‍ ബാറ്റായി ഉപയോഗിച്ചിരുന്നത്സംഭവത്തിന് പിന്നാലെ പോലീസ് സ്കൂളിലെത്തി മറ്റ് കുട്ടികളോട് വിവരങ്ങള്‍ തിരക്കി. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കുട്ടികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച്‌ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.