Thursday, 23rd January 2025
January 23, 2025

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഡേ – നൈറ്റ് ടെസ്റ്റിനൊരുങ്ങി കൊല്‍ക്കത്ത

  • November 22, 2019 4:50 pm

  • 0

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ വെള്ളിയാഴ്ച ഇറങ്ങുന്നു. ഉച്ചയ്ക്ക് ഒരു മണിക്കാണ് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് ആരംഭിക്കുന്നത്. ചരിത്രസംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ കൊല്‍ക്കത്ത ഒരുങ്ങിക്കഴിഞ്ഞു. ആദ്യ പിങ്ക് ബോള്‍ ടെസ്റ്റിനെ സ്വീകരിക്കാന്‍ വ്യാഴാഴ്ച രാത്രി മുതലേ ഈഡന്‍ ഗാര്‍ഡന്‍ പിങ്കില്‍ കുളിച്ചിരിക്കുകയാണ്.

ബംഗ്ലാദേശുമായുള്ള രണ്ടാം ടെസ്റ്റ് മത്സരമാണ് പകലും രാത്രിയുമായി കളിക്കുക. ഈഡന്‍ ഗാര്‍ഡന്‍ പിങ്കില്‍ കുളിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ട്വിറ്ററില്‍ പങ്കുവെച്ചു. പശ്ചിമബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് അഭിനന്ദനങ്ങള്‍അടുത്ത അഞ്ച് ദിവസത്തെ കളിയെ ഉറ്റുനോക്കുകയാണ് എന്ന അടിക്കുറിപ്പോടെയാണ് ഗാംഗുലി ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്.