കരിങ്കൊടിയേന്തി വിദ്യാര്‍ഥികള്‍…
November 22, 2019 2:50 pm
0
സുല്‍ത്താന്‍ ബത്തേരി: ക്ലാസ് റൂമില്‍വെച്ച് പാമ്ബുകടിയേല്‍ക്കുകയും ചികിത്സ വൈകിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥി മരിക്കുകയും ചെയ്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. കരിങ്കൊടിയേന്തി സ്‌കൂളിന് മുന്നില്‍ മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ഥികള്‍ സംഭവത്തില്‍ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.
ജില്ലാ ജഡ്ജി പരിശോധനയ്ക്കായി സ്‌കൂളില്‍ എത്തിയപ്പോഴായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. സ്‌കൂളിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അധ്യാപകരോട് നേരത്തെ പരിതിപ്പെട്ടിരുന്നുവെന്നും എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
ജില്ലാ ജഡ്ജി സ്‌കൂളില്‍ നിന്നും മടങ്ങിയതിന് പിന്നാലെ വിദ്യാര്‍ഥികള്‍ പ്രകടനവുമായി മുന്നോട്ട് നീങ്ങുകയായിരുന്നു. വിദ്യാര്‍ഥികളില്‍ ചിലര്‍ പ്രതീകാത്മക പാമ്ബിനെ കഴുത്തില്‍ ചുറ്റിയാണ് സമരത്തില്‍പങ്കെടുത്തത്.