Friday, 24th January 2025
January 24, 2025

കൈക്കുഞ്ഞുമായി നടന്ന യുവതി ട്രെയിന്‍ തട്ടി മരിച്ചു

  • November 22, 2019 11:00 am

  • 0

മലപ്പുറം: കുറ്റിപ്പുറത്ത് റെയില്‍വേ ട്രാക്കിന് സമീപത്തുകൂടി കൈക്കുഞ്ഞുമായി നടന്ന യുവതി ട്രെയിന്‍ തട്ടി മരിച്ചു. യുവതിയുടെ കയ്യില്‍ നിന്നു തെറിച്ചുവീണ രണ്ടര വയസ്സുകാരന്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം മേല്‍മുറി മച്ചിങ്ങല്‍ സ്വദേശിയും പാലക്കാട് കറുകപുത്തൂര്‍ ഷുക്കൂറിന്റെ ഭാര്യയുമായ ചാലിയത്ത് ഷെറീന ആണ് മരിച്ചത്. 23 വയസ്സായിരുന്നു.

ഇന്നലെ വൈകിട്ട് അഞ്ചോടെ കുറ്റിപ്പുറത്തിനും പേരശ്ശനൂരിനും ഇടയിലുള്ള ചെറ്റാരിപ്പാലത്താണ് അപകടം. പ്രദേശത്ത് വീട്ടുജോലി ചെയ്തിരുന്ന യുവതി കുട്ടിയുമായി നടന്നുവരുന്നതിനിടെയാണ് അപകടമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. പാലക്കാട്ടുള്ള ഷുക്കൂര്‍ എത്തുന്നതുവരെ കുട്ടിയെ ചൈല്‍ഡ് ലൈനില്‍ ഏല്‍പിച്ചുറെയില്‍വേ ട്രാക്കിനു സമീപത്തുള്ള മൃതദേഹത്തിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഇന്ന് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തും.