പ്ലസ്ടു വിദ്യാര്‍ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി
November 21, 2019 3:26 pm
0
മലപ്പുറം: തിരൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. സ്കൂളിന്‍റെ രണ്ടാം നിലയില്‍ നിന്നാണ് വിദ്യാര്‍ഥിനി ചാടിയത്. കുട്ടിയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.
നിറമരുതൂര്‍ സ്വദേശിനിയാണ് വിദ്യാര്‍ഥിനി. ജീവനൊടുക്കാന്‍ ശ്രമിച്ചതിന്‍റെ കാരണം വ്യക്തമല്ല. പോലീസ് സ്കൂളിലെത്തി പരിശോധന നടത്തി. സ്കൂള്‍ അധികൃതരില്‍ നിന്നും മൊഴിയെടുത്തു